ഭൂചലനം 5കടന്നാല്‍ അണക്കെട്ട് പൊട്ടും

116 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന് ശക്തമായ ഭൂചലനത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നാണ് ഭൗമശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. റിച്ചര്‍ സെകയിലില്‍ അഞ്ചു കടക്കുന്ന ചലനത്തെ ഒരുവിധത്തിലും അതിജീവിക്കാന്‍ ഈ പഴയ അണക്കെട്ടിന് കഴിയില്ലത്രേ. ഇന്ത്യന്‍ ഇന്‍സ്റ്റി്റ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരുടെ പഠനത്തിലാണ് അഞ്ചുകടക്കുന്ന ഭൂചലനം അണക്കെട്ടിനെ അപകടത്തിലാക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
അണക്കെട്ടിന്റെ നിര്‍മാണവേളയില്‍ ഇതിന് അമ്പത് വര്‍ഷത്തെ ആയുസ്സാണ് കണക്കാക്കിയിരുന്നത്. ഇപ്പോള്‍ ഇതിന്റെ പ്രായം 116 വര്‍ഷം പിന്നിട്ടു. 6.5 വരെ ശക്തിയിലുള്ള ഭൂചലനത്തിനു സാധ്യതയുള്ള പ്രദേശമാണു മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ചുറ്റുമുള്ള 500 കിലോമീറ്റര്‍ സ്ഥലം. ഇതില്‍ 22 പ്രധാന ഭ്രംശമേഖലകള്‍ ഉളളതായും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ചെറുതും വലുതുമായ ഭൂചലനങ്ങള്‍ക്ക് ഏറെ സാധ്യതയുളളതാണ് ഈ ഭ്രംശമേഖലകള്‍. അണക്കെട്ടുകളില്‍ പതിറ്റാണ്ടായി കെട്ടിക്കിടക്കുന്നതിനാല്‍ ജലത്തിന്റെ സാന്ദ്രത വളരെ കൂടുതലായിരിക്കുമത്രേ. സാന്ദ്രത കൂടിയ ജലത്തിന്റെ അടിത്തട്ടില്‍ ഭൂചലനത്തിനുള്ള സാധ്യത ഏറെയാണ്. പലപ്പോഴും ഈ ചലനം പുറത്തറിയാറില്ല. ഇത്തരം തുടര്‍ചലനങ്ങള്‍ അണക്കെട്ടിന്റെ ബലക്ഷയം വര്‍ധിപ്പിക്കുമെന്നാണു വിദഗ്ധരുടെ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായത് ഉള്‍പ്പെടെ 2011ല്‍ ഇതുവരെ 23 ഭൂചലനങ്ങളാണ് ഇടുക്കി ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന ഭൂചലനം രേഖപ്പെടുത്തിയതു ജൂലൈ 26 നായിരുന്നു, 3.8 ആയിരുന്നു ഇതിന്റെ തീവ്രത.












Click it and Unblock the Notifications