കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ വന്‍ഭൂചലനത്തിനും സാധ്യത

  • By Lakshmi
Google Oneindia Malayalam News

Mullaperiyar Google Map
തൊടുപുഴ: ഇടുക്കിയില്‍ തുടര്‍ ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സെസ് ഡയറക്ടര്‍ ജോണ്‍ മത്തായി പറഞ്ഞു. വന്‍ ഭൂചലനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉപ്പുതറയ്ക്കടുത്തുള്ള കണ്ണംപടിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഭൗമശാസ്ത്രജ്ഞരും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധരും ഭൂചലനം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ജോണ്‍ മത്തായി അറിയിച്ചു.

ഇതിനിടെ ഭൂചലനം ആശങ്ക സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുന്നതിന് ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചിലകാര്യങ്ങളില്‍ വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും തിങ്കളാഴ്ച ദില്ലിയില്‍ നടക്കുന്ന ചര്‍ച്ച അത് സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഇടുക്കി ജില്ലയില്‍ വീണ്ടും ഭൂചലനമുണ്ടായത്. നാലു തവണയാണ് നേരിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഉപ്പുതറ, വളകോട്, മൂലമറ്റം, ചപ്പാത്ത് എന്നിവിടങ്ങളിലാണു ഭൂചലനങ്ങള്‍ ഉണ്ടായത്. കോട്ടയം ജില്ലിയിലും ചലനം അനുഭവപ്പെട്ടിട്ടുണ്ട്.

വീണ്ടും ഭൂചലനമുണ്ടായത് മുല്ലപ്പെരിയാറിന്റെ കരയില്‍ ജീവിക്കുന്നവരില്‍ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. നേരത്തേയുണ്ടായ ഭൂചലനത്തില്‍ അണക്കെട്ടിലുള്ള വിള്ളലുകള്‍ വലുതായതായി കണ്ടെത്തിയിരുന്നു.

കേരളത്തില്‍ കാര്യങ്ങളില്‍ ഭീമമായ ആശങ്കയിലേയ്ക്ക് നീങ്ങുമ്പോഴും തമിഴ്‌നാട് അണക്കെട്ടിന്റെ കാര്യത്തില്‍ പിടിവാശി തുടരുകയാണ്. പുതിയ അണക്കെട്ട് ആവശ്യമില്ലെന്നും ഇപ്പോഴത്തേതിന് കുഴപ്പമൊന്നുമില്ലെന്നുമാണ് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞദിവസമയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനൊപ്പം തന്നെ മലയാളി സംവിധായകന്‍ എടുത്ത ഇംഗ്ലീഷ് ചിത്രം ഡാം 999 നെതിരെ പ്രതിഷേധിച്ചും പ്രദര്‍ശനം നിരോധിച്ചും തമിഴകം പ്രശ്‌നത്തെ കൂടുതല്‍ വൈകാരികമാക്കി മാറ്റുകയാണ്. പുതിയ അണക്കെട്ട് നിര്‍മ്മിച്ചാലും തമിഴ്‌നാടിന് വെള്ളം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ തമിഴ്‌നാട് കാണിക്കുന്ന മനോഭാവവും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാതെ കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയമാകുന്നതും വലിയ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുകയാണ്.

English summary
A mild earthquake measuring 3.4 on the richter scale jolted Kerala's Idukki district which houses the Mullaperiyar Dam, on Saturday morning. The Kerala government had earlier expressed concerns about the Mullaperiyar Dam, which developed cracks following tremors last month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X