കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ ടെലിവിഷന്‍ പരസ്യത്തില്‍ നിയന്ത്രണം

Google Oneindia Malayalam News

ആദ്യകാലത്ത് സീരിയലിനും സിനിമയ്ക്കുമിടയില്‍ എത്തുന്ന ശല്യക്കാരനായിരുന്നു പരസ്യമെങ്കില്‍ ഇപ്പോള്‍ പരസ്യങ്ങള്‍ക്കിടയില്‍ കുറച്ചു സമയം സീരിയലും സിനിമയും കാണിക്കാനാണ് ചാനലുകള്‍ മല്‍സരിക്കുന്നത്. എന്തായാലും ചാനലുകളിലെ ഈ പരസ്യപ്രളയം അംഗീകരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തയ്യാറല്ല. ജനുവരി ഒന്നു മുതല്‍ ടിവി ഡ്രാമകള്‍ക്കിടയില്‍ പരസ്യം പാടില്ലെന്ന് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റേഡിയോ, ഫിലിം ആന്റ് ടെലിവിഷന്‍ ഉത്തരവിറക്കി കഴിഞ്ഞു.

നിലവിലുള്ള ഷെഡ്യൂളുകളില്‍ മാറ്റം വരുത്താനും ടെലിഡ്രാമകള്‍ തടസ്സമില്ലാതെ സംപ്രേഷണം ചെയ്യാനുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കിഴക്കന്‍ ചൈനയിലെ ജിയാഗ്‌സു, വടക്കന്‍ ചൈനയിലെ ടിയാന്‍ജിന്‍ ചാനലുകള്‍ പരസ്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ ഇതിനകം തുടങ്ങി കഴിഞ്ഞു.

അതേ സമയം ചൈന സെന്‍ട്രല്‍ ടെലിവിഷന്‍(സിസിടിവി), ബെയ്ജിങ് ടെലിവിഷന്‍, ഷാങ്ഗായി ഡ്രാഗണ്‍ ടിവി എന്നീ ചാനലുകള്‍ക്ക് ഇത്തരമൊരു അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ഒരു പ്രമുഖ ഏജന്‍സി നടത്തിയ സര്‍വേക്കൊടുവിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. 85 ശതമാനം പേരും ചാനലുകളിലെ പരസ്യം നിയന്ത്രിക്കേണ്ടതുണ്ടെന്ന അഭിപ്രായക്കാരായിരുന്നു. ഒക്ടോബറില്‍ സെക്‌സ് സംബന്ധമായ പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് എസ്എആര്‍എഫ്ടി വിലക്കേര്‍പ്പെടുത്തിയിരുന്നു.

English summary
China has barred the airing of commercials during TV dramas effective Jan 1 next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X