ഇന്‍ഫോസിസിലെ വനിതാ മാനേജര്‍ തൂങ്ങിമരിച്ചു

ബാംഗ്ലൂര്‍ നഗരത്തിന് പുറത്തുള്ള ഗെദ്ദഹള്ളിയിലെ അപാര്‍ട്‌മെന്റിലെ മൂന്നാം നിലയിലുള്ള വസതിയില്‍ തിങ്കളാഴ്ച കാലത്താണ് സ്മിതയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രോഹിതിനൊപ്പമായിരുന്നു താമസം.
പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന സ്മിത 2010 ജൂണിലാണ് ഇന്‍ഫോസിസില്‍ ജോലിയില്‍ പ്രവേശിച്ചത്. ബാംഗ്ലൂര്‍ മിററില്‍ ഡെപ്യൂട്ടി എഡിറ്റര്‍, ടൈംസ് ഓഫ് ഇന്ത്യയില്‍ സീനിയര്‍ കറസ്‌പോണ്ടന്റ്, ടി.വി. നയനില്‍ റിപ്പോര്‍ട്ടര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. സമീപത്തുള്ള സ്വകാര്യആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. മരണകാരണത്തെപ്പറ്റി കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് പറഞ്ഞു. സ്മിതയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും.












Click it and Unblock the Notifications