കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവയ്ക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍

  • By Nisha Bose
Google Oneindia Malayalam News

Dandhapani,
കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണി അറിയിച്ചു. കൊച്ചിയിലെ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇന്നലെ ഒരു സംഭവം ഉണ്ടായി, അത് കഴിഞ്ഞു. ഇന്ന് താന്‍ വീണ്ടും സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായെന്നായിരുന്നു ദണ്ഡപാണി പറഞ്ഞത്.

മുല്ലപ്പെരിയാര്‍ കേസില്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ സാങ്കേതിക വിദഗ്ധരെ ഹാജരാക്കും. ഇതിനായി വിദഗ്ധരെ ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എജി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാന്‍ കഴിയുമെന്നും ദണ്ഡപാണി വാദിച്ചു.

എജി രാജിവക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു. എംഎം ഹസന്‍, വിഎം സുധീരന്‍, ടിഎന്‍ പ്രതാപന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളൊക്കെ എജി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എജിയുടെ നിലപാടിനെ മുഖ്യമന്ത്രിയും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിജെ ജോസഫും തള്ളിപ്പറയുകയും ചെയ്തു. എജിയുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

English summary
Advocate General said that he will not resign for his statement on Mullaperiyar issue.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X