കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണക്കെട്ട്: അതിര്‍ത്തിയില്‍ സംഘര്‍ഷം; നിരോധനാജ്ഞ

  • By Lakshmi
Google Oneindia Malayalam News

Mullaperiyar Dam
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തെച്ചൊല്ലി കേരളം-തമിഴ്‌നാട് അതിര്‍ത്തിയില്‍ സംഘര്‍ഷം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് വന്ന വാഹനങഅങള്‍ തടഞ്ഞതാണ് സംഘര്‍ത്തിനിടയായത്. അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കുമളിയിലും കമ്പംമെട്ടിലും മൂന്നു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍നിന്ന് കുമളി, കമ്പംമെട്ട് മേഖലകളിലൂടെ കേരളത്തിലേക്കു വന്ന വാഹനങ്ങളാണ് ഗൂഡല്ലൂര്‍, കമ്പം എന്നിവിടങ്ങളില്‍ തടഞ്ഞത്. കമ്പത്ത് മലയാളിയുടെ ഹോട്ടല്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ കേരള റജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ ചില്ലുകള്‍ തല്ലിത്തക്കുകയും ചെയ്തു. അമ്പതോളം വാഹനങ്ങള്‍ ഇത്തരത്തില്‍ തകര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുത്തൂറ്റു ബാങ്കിന് നേരേ ആക്രമണമുണ്ടായിട്ടുണ്ട്. ഗൂഡല്ലൂരില്‍ മലയാളി നടത്തുന്ന ടയര്‍ ഫാക്‌ടറിക്കു നേരേയും ആക്രമണമുണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന്‌ ബൈക്കുകളിലെത്തിയ 200 അംഗ സംഘം കുമളിയില്‍ അക്രമം അഴിച്ചുവിട്ടതോടെയാണ്‌ സംഘര്‍ഷത്തിനു തുടക്കം. തമിഴ്‌നാട്‌ ചെക്ക്‌ പോസ്‌റ്റ് കടന്ന്‌ കേരള പോലീസിനെ വെട്ടിച്ചാണ് ഇവര്‍ കുമളിയില്‍ എത്തിയത്.

ഇവര്‍ കടകള്‍ അടിച്ചു തകര്‍ത്തു. കട്ടപ്പന ടൗണില്‍ തമിഴ്‌നാട് സ്വദേശിയുടെ വസ്ത്രക്കടയ്ക്കു നേരെ കല്ലേറുണ്ടാവുകയും ചെയ്തു. തുടര്‍ന്ന്‌ കുമിളിയില്‍ നാട്ടുകാര്‍ സംഘടിച്ച്‌ ചെറുത്തുനിന്നു. ഇന്ത്യാ റിസര്‍വ്‌ ബെറ്റാലിയനിലെ സുരക്ഷാഭടന്മാര്‍ ലാത്തിച്ചാര്‍ജ്‌ നടത്തിയാണ്‌ അക്രമികളെ പിന്തിരിപ്പിച്ചത്‌. സംഘര്‍ഷം നിയന്ത്രിക്കാനായി പോലീസ്‌ മൂന്നു തവണ ലാത്തിച്ചാര്‍ജ്‌ നടത്തി.

കൊട്ടാരക്കരയില്‍ നിന്നെത്തിയ ലോറിയിലെ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീ പടര്‍ന്ന് ഗൂഡല്ലൂര്‍ സ്വദേശി ശെല്‍വ പാണ്ഡ്യന് (21) വലതു കൈയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.

മാവേലിക്കര വെട്ടിയാറില്‍ നിന്നു പഴനിക്കു പോയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ഥാടകസംഘം സഞ്ചരിച്ച വാന്‍ കമ്പത്ത് ഒരു സംഘം തകര്‍ത്തു. ഒരാള്‍ക്കു പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ വെട്ടിയാറില്‍ നിന്നു പഴനിക്കു പോയ 20 അംഗ സംഘമാണ് ആക്രമണത്തിനിരയായത്.

രാത്രി വൈകി കമ്പംമെട്ടിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപൊലീസുകാര്‍ക്കു പരുക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഒട്ടേറെ വാഹനങ്ങളാണു തകര്‍ക്കപ്പെട്ടത്.

English summary
Prohibitory orders were enforced in Kumali town on Kerala-Tamil Nadu border on Monday night following stray incidents of stoning vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X