ഭാര്യയെ നിരീക്ഷിക്കാന്‍ ക്യാമറ; 40കാരന്‍ പിടിയില്‍
ചെന്നൈ: ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി ഒളിക്യാമറകള്‍ സ്ഥാപിച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നൈ എംടിഎസ് ബസ് ഡ്രൈവറായ മഹേന്ദ്രനെയന്ന നാല്‍പ്പതുകാരനാണ് പിടിയിലായത്.
ഭാര്യ കമലയുടെ പരാതിയെത്തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഭാര്യയുടെ ചാരിത്ര്യശുദ്ധിയെക്കുറിച്ച് മഹേന്ദ്രന്‍ സംശയാലുവായിരുന്നു എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഈ ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്.
അമ്പട്ടൂര്‍ ഷോളവാരത്തെ ഇവരുടെ വീട്ടിലാണ് മഹേന്ദ്രന്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചത്. കിടപ്പുമുറി, അടുക്കള, കുളിമുറി തുടങ്ങി വീട്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ക്യാമറ സ്ഥാപിച്ചിരുന്നു.
നവംബര്‍ 6ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് മഹേന്ദ്രന്‍ ജോലിക്ക് പോയ സമയത്താണ് കമല ക്യാമറകള്‍ കണ്ടെത്തിയത്. പിന്നീട് മഹേന്ദ്രന്‍ തിരിച്ചുവന്നപ്പോള്‍ ഇവര്‍ ഇതിനെക്കുറിച്ച് ചോദിച്ചു, അപ്പോള്‍ ഇയാള്‍ ഇവരെ അപമാനിക്കുകയായിരുന്നുവത്രേ. തുടര്‍ന്ന് ബുധനാഴ്ച ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു.
തനിക്ക് മഹേന്ദ്രനില്‍ നിന്നും വിവാഹമോചനം വേണമെന്നും കമല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ സംസാരിച്ച് പരിഹരിക്കാം എന്ന നിലപാടിലാണത്രേ ഇയാള്‍.
ഇതിന് മുമ്പ് സംശയം തോന്നി ഇയാള്‍ ആളുകളുടെ മുന്നില്‍ വച്ച് കമലയെ അസഭ്യം പറഞ്ഞ് അപമാനിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ത്രീപീഡനക്കുറ്റമാണ് പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications