ബാംഗ്ലൂരിലേയ്ക്കുവന്ന കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു
കൃഷ്ണഗിരി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നം കേരളത്തിനും തമിഴ്‌നാടിനുമിടയില്‍ ഭാഷാഅടിസ്ഥാനത്തിലുള്ള വിവേചനം രൂക്ഷമാക്കുന്നു. കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ ആക്രമണമാണ് ഇതിന് തെളിവായി റിപ്പോര്‍്ട്ട ചെയ്യപ്പെട്ട ഏറ്റവും പുതിയ സംഭവം.
തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂരിനടുത്തു വച്ചാണ് ഒരുകൂട്ടമാളുകള്‍ ബസ് ആക്രമിച്ചത്. ബസിന് നേര്‍ക്ക് ഇവര്‍ കല്ലെറിയുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പിന്നീട് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി കൃഷ്ണഗിരിവരെ ബസിന് പൊലീസ് എസ്‌കോര്‍ട്ട് പോവുകയായിരുന്നു.
കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന ബസ്സാണ് ശനിയാഴ്ച പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത്. ഹൊസൂരിനും സൂലഗിരിയ്ക്കുമിടയിലുള്ള മേലുമലൈയില്‍ വച്ചാണ് ആക്രമണമുണ്ടായത്. കല്ലേറ് കൊണ്ട് ബസ്സിന്റെ മുന്നിലെ ചില്ല് തകര്‍ന്നു. യാത്രക്കാര്‍ ഭീതിമൂലം ബഹളം വച്ചതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു.
ഭയചകിതരായ യാത്രക്കാര്‍ പിന്നീട് യാത്രതുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസെത്തി സംരക്ഷണം ഉറപ്പുനല്‍കിയശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് കേരളത്തില്‍ നിന്നെത്തുന്ന എല്ലാബസ്സുകള്‍ക്കും ഈ ഭാഗത്തുനിന്നും തമിഴ്‌നാട്-ബാംഗ്ലൂര്‍ അതിര്‍ത്തി കടക്കുന്നതുവരെ സംരക്ഷണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്.












Click it and Unblock the Notifications