കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം മന്ത്രി: തടസ്സവാദവുമായി മുരളീധരന്‍

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
കോഴിക്കോട്: മഞ്ഞളാംകുഴി അലി മന്ത്രിയാകുമെന്ന മുസ്ലീം ലീഗിന്റെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍ രംഗത്ത്. മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നകാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുരളി പറഞ്ഞു.

മുന്നണിയില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലീഗിനു അഞ്ചാം മന്ത്രിസ്ഥാനം ഉറപ്പായെന്നും അലി മന്ത്രിയാകുമെന്നും ലീഗ് നേതാവ് കെ.പി.എ. മജീദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞായിരിക്കും സത്യപ്രതിജ്ഞയെന്നും ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തീരുമാനിക്കുമെന്നുമായിരുന്നു മജീദ് പറഞ്ഞത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ കാലത്തുതന്നെ അഞ്ചാമതൊരു മന്ത്രിസ്ഥാനത്തിനായി ലീഗ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഒരുവട്ടം അവര്‍ ഇത് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഘടകകക്ഷികള്‍ ഇടഞ്ഞതിനെത്തുടര്‍ന്ന് പിന്നീട് ലീഗ് ഇക്കാര്യം യുഡിഎഫിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിറവം ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ലീഗ് വീണ്ടും വിലപേശിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

പിറവത്ത് കഴിഞ്ഞവട്ടം ടിഎം ജേക്കബ് ജയിച്ചത് ചെറിയ ഭൂരിപക്ഷത്തിനാണെന്നതിനാല്‍ തങ്ങളുടെ നിലപാട് നിര്‍ണായകമാകുമെന്ന് യുഡിഎഫിനെ ബോധ്യപ്പെടുത്താനാണ് ലീഗ് ശ്രമമെന്നാണ് സൂചന.

English summary
Congress MLA K Muraleedharan said that party does not hold talks over the fifth cabinet berth for Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X