കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: കമ്പംമേട്ടില്‍ ലാത്തിച്ചാര്‍ജ്

  • By Lakshmi
Google Oneindia Malayalam News

Mullaperiyar Dam
കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതിഷേധമാര്‍ച്ച്് നടത്തിയ തമിഴ്‌നാട്ടുകാര്‍ക്കെതിരെ കമ്പത്തിനടുത്തുവച്ച് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. കമ്പംമേടി ചെക്ക് പോസ്റ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പൊലീസ് തീര്‍ത്ത സുരക്ഷാവലയം ഭേദിച്ച് മുന്നേറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കുനേരെ തമിഴ്‌നാട് പൊലീസാണ് ലാത്തിച്ചാര്‍ജ് നടത്തിയത്.

ഇതിനിടെ തമിഴ്‌നാട് ഹൈക്കോടതിയില്‍ അഭിഭാഷകര്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു. കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് അഭിഭാഷകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്്.

കമ്പംമേട് ചെക്ക്‌പോസ്റ്റില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള അടിവാരത്താണ് 58,000ത്തോളം വരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തമിഴ്‌നാട് പോലീസ് തടഞ്ഞതോടെ പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഇതേതുടര്‍ന്നാണ് പോലീസ് ലാത്തിചാര്‍ജ്ജ് നടത്തിയത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ ഇടുക്കി ദേവികുളം കലക്ടര്‍ ഉത്തരവിട്ടു. ഏത് സാഹചര്യവും നേരിടാന്‍ പോലീസ് സുസജ്ജരാണെന്നും അദ്ദേഹം അറിയിച്ചു.

English summary
Protesters from Tamil villages lathicharged by the TN police nearest Kambam Mettu check post. Meanwhile this TN High Court advocats burned the effigy of Kerala CM Oommen Chandy. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X