കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂസായി ബസില്‍ കയറി അക്രമം പൊലീസുകാരന്‍ പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

ആലപ്പുഴ: മദ്യപിച്ച് ബസില്‍ കയറി ബഹളമുണ്ടാക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റിലായി. ആലപ്പുഴ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ പീറ്റര്‍(48)ആണ് അറസ്റ്റിലായത്.

മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയ പീറ്റര്‍ ബഹളമുണ്ടാക്കുകയും ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് വാടയ്ക്കല്‍ സ്‌കൂള്‍ ജംക്ഷനു സമീപത്തുവച്ചാണ് സംഭവം നടന്നത്.

ബഹളത്തിനിടെ പൊലീസ് വന്നപ്പോള്‍ പീറ്ററിനൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ചേര്‍ത്തലയില്‍നിന്നു വാടയ്ക്കലേക്കു സര്‍വീസ് നടത്തുകയായിരുന്ന ബസിലാണ് പ്രശ്‌നം നടന്നത്.

പീറ്ററും കൂട്ടരും സ്‌റ്റോപ്പ് ഇല്ലാത്ത സ്ഥലത്തു നിന്നു കൈകാണിച്ചു ബസില്‍ കയറുകയായിരുന്നു. പിന്നീട് ഇവരോട് ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടറായ ജോണ്‍കുട്ടി ആവശ്യപ്പെട്ടു. അപ്പോള്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവത്രേ. ടിക്കറ്റ് എടുക്കുന്നില്ലെങ്കില്‍ ബസില്‍ നിന്നിറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിക്കാനൊരുങ്ങി.

തുടര്‍ന്നു കണ്ടക്ടറുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ഫ്രാന്‍സിസ് ബസ് നിര്‍ത്തിയിട്ടു. ഭീഷണിപ്പെടുത്തിയശേഷം മൂവരും ഇറങ്ങിപ്പോയി. വാടയ്ക്കലില്‍ ബസ് എത്തിയപ്പോള്‍ ജീവനക്കാര്‍ കെഎസ്ആര്‍ടിസി ഓഫിസില്‍ വിവരം അറിയിച്ചു. ബസ് തിരികെ വരുമ്പോള്‍ പീറ്ററുടെ നേതൃത്വത്തിലുള്ള സംഘം ബസ് തടഞ്ഞശേഷം മര്‍ദിക്കുകയായിരുന്നുവെന്നു ഫ്രാന്‍സിസ് പറയുന്നു. പരുക്കേറ്റ ഫ്രാന്‍സിസ് (40) ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ടക്ടറെയും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു പൊലീസ് എത്തി പീറ്ററെ പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീറ്റര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.

English summary
A Civil Police Officer arrested after he attacked a KSRTC driver after consuming liquor at Alappuzha,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X