സിറിയയില്‍ ഇരട്ടസ്‌ഫോടനം, 40 മരണം

കാഫ്ര്‍ സൗസാ പ്രദേശത്തുള്ള സൈനിക ഓഫിസുകള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിനു പിന്നില്‍ അല്‍ക്വയ്ദയാണെന്ന് സംശയിക്കുന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ചാനല്‍ അറിയിച്ചു.
അതേ സമയം അറബ് ലീഗ് പ്രതിനിധികളുടെ സന്ദര്‍ശനത്തിനു മുന്നോടിയായി സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഡാലോചയുടെ ഭാഗമാണ് സ്‌ഫോടനമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.
ചാവേറാക്രമണത്തില്‍ നിരവധി സൈനികരും സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. മാസങ്ങളായി രാജ്യത്ത് പ്രക്ഷോഭം നടത്തുന്ന സംഘടനകളാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവും. പ്രക്ഷോഭകാരികള്‍ അല്‍ക്വയ്ദ അനുഭാവികളാണെന്ന് ചിത്രീകരിക്കാനുമുള്ള രഹസ്യനീക്കത്തിന്റെ ഭാഗമാണിത്.












Click it and Unblock the Notifications