നാറ്റോ ആക്രമണം, റിപ്പോര്‍ട്ട് പാകിസ്താന്‍ തള്ളി

മാധ്യമങ്ങളിലൂടെ പുറത്തുവന്ന അമേരിക്കയുടെ കണ്ടെത്തലുകള്‍ ശരിയല്ല. പല നിര്‍ണായക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ വസ്തുതാപരമായി പ്രതികരിക്കുമെന്ന് പാകിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
അഫ്ഗാന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുള്ള തീവ്രവാദികള്‍ക്കു നേരെ നാറ്റോ സേന ആക്രമണം നടത്തുന്നതിനിടെയാണ് 24 പാകിസ്താന്‍ സൈനികള്‍ കൊല്ലപ്പെട്ടത്. ഇതിനുശേഷം പാകിസ്താനിലൂടെ അഫ്ഗാനിസ്താനിലേക്കുള്ള നാറ്റോയുടെ വിതരണ റൂട്ട് പാകിസ്താന്‍ അടച്ചിരുന്നു. കൂടാതെ രാജ്യത്തെ വിമാനത്താവളം ഒഴിയണമെന്ന് പാകിസ്താന്‍ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications