കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ശ്രമം വിജയിച്ചില്ല: ആന്റണി

  • By Nisha Bose
Google Oneindia Malayalam News

AK Antony
തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി എന്നാല്‍ പ്രശ്‌നം പരിഹരിയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു ദേശീയ പാര്‍ട്ടിയ്ക്കും വ്യക്തമായ നിലപാടില്ലെന്നും ആന്റണി പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വഴി മാത്രം പ്രശ്‌നപരിഹാരത്തിന് കാത്തുനില്‍ക്കാതെ ഇരുസംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. ചര്‍ച്ചകളിലൂടെ രമ്യമായ പരിഹാരം കാണാന്‍ കേരളവും തമിഴ്‌നാടും ശ്രമിക്കണം.

ഇതിനായി കേന്ദ്രം എല്ലാ സഹായസഹകരണവും നല്‍കും. പ്രശ്‌നം പരിഹാരിക്കപ്പെടാതിരിയ്ക്കുകയും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നതില്‍ വിഷമമുണ്ട്.

തര്‍ക്കങ്ങള്‍ മനുഷ്യബന്ധങ്ങളെ തകര്‍ക്കരുത്.ലക്ഷകണക്കിന് മലയാളികള്‍ തമിഴ്‌നാട്ടില്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ ഒട്ടേറെ തമിഴര്‍ കേരളത്തിലുമുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്‌നം മൂലം ഇവര്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ആന്റണി അഭിപ്രായപ്പെട്ടു.

English summary
The defence minister, Mr A.K. Antony, said that the Centre would not take sides in the Mullaperiyar row. While talking to mediapersons, he said that the Centre would, however, continue its efforts to bring both Kerala and Tamil Nadu to the negotiating table to find an amicable solution to the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X