കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെ കൊന്ന യുവതിയും കാമുകനും അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: കാമുകനോടൊന്നിച്ചു ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ കേസില്‍ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്തു.

കാക്കനാട് വില്ലേജ് തെങ്ങോട് കരയില്‍ മനയ്ക്കകടവ് ഭാഗത്ത് കോച്ചേരിയില്‍ വീട്ടില്‍ പോള്‍ വര്‍ഗീസ് കൊല്ലപ്പെട്ട കേസില്‍ ഭാര്യ സജിത(32) കോട്ടയം പാമ്പാടി പുത്തന്‍പുറം ഭാഗത്ത് പാമ്പാടി കണ്ടത്തില്‍ ടിസണ്‍ കുരുവിള(31) എന്നിവരെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 22ന് രാത്രിയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പോള്‍ വര്‍ഗീസിനെ ഭാര്യയും കാമുകനായ ടിസണൂം ചേര്‍ന്ന് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയശേഷം കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കിയുമാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. എറണാകുളത്ത് തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന പോളിന് 12ഉം എ്ട്ടും വയസ്സുള്ള രണ്ടുപെണ്‍മക്കളുണ്ട്.

പോളിന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിലേക്കായി നല്‍കിയ വിവാഹ പരസ്യമാണ് പ്രതികള്‍ തമ്മിലുള്ള ബന്ധത്തിനു തുടക്കമിട്ടതെന്ന് പോലീസ് പറഞ്ഞു.

യു.കെയില്‍നിന്നു അവധിക്ക് നാട്ടിലെത്തിയ ടിസണും സജിതയുമായി പിന്നീട് നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങി. പിന്നിട് യു.കെയിലെ ജോലി സ്ഥലത്ത് എത്തിയശേഷം ദിവസവും ടിസണ്‍ സജിതയെ ഫോണില്‍ വിളിച്ചിരുന്നു.ബന്ധം ദൃഢമായതോടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം പോരാന്‍ ടിസന്‍ നിര്‍ബന്ധിച്ചിരുന്നു.എന്നാല്‍ മക്കളെ വിട്ടിട്ട് പോരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതോടെ ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

മക്കളെ അടുത്ത മുറിയില്‍ ഉറക്കിക്കിടത്തിയാണ് സജിത ഭര്‍ത്താവിനെ കൊല്ലാ്ന്‍ കൂട്ടുനിന്നത്. പോളിന് ഭക്ഷണത്തില്‍ അമിത ഡോസില്‍ ഉറക്കമരുന്ന കലക്കി നല്‍കി കൊല്ലാനായിരുന്നു പദ്ധതി. എ്ന്നാല്‍ ഇത് പാളിയതോടെ ഉറക്കത്തിലായ പോളിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലുകയായിരുന്നു.

ഭര്‍ത്താവിനെ കൊന്ന ശേഷം കാമുകനെ പറഞ്ഞയക്കുന്നതിന് മുമ്പ് സജിത സമ്മാനമായി നല്‍കിയത് കൈതച്ചക്കയാണ്. സ്വന്തം പുരയിടത്തില്‍ രാത്രി ത്‌ന്നെ പറിച്ചെടുത്ത കൈതച്ചക്ക പൊതിഞ്ഞുനല്‍കിയ ശേഷമാണ് കാമുകനായ ടിസ്സനെ സജിത പറഞ്ഞയച്ചത്. ഇതിന് ശേഷം ഭര്‍ത്താവ് മരിച്ചുകിടക്കുന്നതായി അടുത്ത ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മരണം സ്വഭാവികമാണെന്ന് പറഞ്ഞെങ്കിലും ആശുപതി അധികൃതര്‍ മൃതദേഹം വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചതോടെയാണ് കൊലപാതകം പുറത്തുവന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X