കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയ്ക്ക് ജാമ്യമില്ല

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

ആരോഗ്യസ്ഥിതി മോശമാണെന്നും വിദഗ്ധ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു മദനിയുടെ അപേക്ഷ. എന്നാല്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗളൂര്‍ കേന്ദ്രത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി. കേസിന്റെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇത് അംഗീകരിക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അഭിഭാഷകനും കോടതിയില്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ മഅദനിക്ക് ജാമ്യം നിഷേധിക്കുന്ന വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും സ്‌ഫോടനത്തിന് ശേഷം ചില പ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവര്‍ക്ക് അഭയം നല്‍കിയെന്നുമുള്ള കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും മഅദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ഈ കുറ്റത്തിന് പരമാവധി മൂന്നു വര്‍ഷത്തെ തടവ് മാത്രമാണ് നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷയെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മഅദനി കുറ്റക്കാരനാണെന്നും സര്‍ക്കാര്‍ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

English summary
The Supreme Court bench comprising of Justices Chelameshwar and Sadashivam today rejected the bail petition of PDP chairman Abdul Nasser Maudani who is the accused in the Bangalore blast case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X