വിഎസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

കാസര്‍കോട് യൂണിറ്റ് ഡിവൈ.എസ്.പി പി.കുഞ്ഞിരാമന്‍ തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് വെള്ളിയാഴ്ച കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചനയും സ്വജനപക്ഷപാതവും കാട്ടി സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തി എന്നതിന് അഴിമതി നിരോധന നിയമപ്രകാരമാവും കേസെടുക്കുക.
വിജിലന്‍സ് കാസര്‍കോട് യൂണിറ്റിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. അനധികൃതമായി ഭൂമി പതിച്ചുനല്‍കുകയും നിയമവിരുദ്ധമായി ഈ ഭൂമിക്ക് വില്‍പ്പനാവകാശം നല്‍കാന്‍ മന്ത്രിസഭാ യോഗത്തിലേക്ക് കുറിപ്പ് നല്‍കുകയും ചെയ്തതിന് മുന്‍ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.
ലാന്‍ഡ് റവന്യൂ കമ്മിഷണറായിരുന്ന കെ.ആര്‍.മുരളീധരന്‍ മൂന്നും വി.എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാതോമസ് നാലും പ്രതികളാവും. ഭൂമി ലഭിച്ച ടി.കെ.സോമന്‍ പ്രതിപ്പട്ടികയില്‍ അഞ്ചാമതാണ്. കാസര്‍കോട്ടെ മുന്‍ കളക്ടര്‍മാരായിരുന്ന എന്‍.എ.കൃഷ്ണന്‍കുട്ടി, ആനന്ദ്‌സിംഗ് എന്നിവര്‍ ആറും ഏഴും പ്രതികളാവും. വി.എസിന്റെ പെഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷാണ് എട്ടാം പ്രതി.
മുഖ്യമന്ത്രിയായിരിക്കേ അച്യുതാനന്ദന്‍ 2009 ല്‍ കാസര്‍ഗോഡ് താലൂക്കില്‍ 2.33 ഏക്കര്‍ റവന്യു ഭൂമി വല്യച്ഛന്റെ ചെറുമകനായ വിമുക്തഭടന്‍ ടി.കെ. സോമനു ചട്ടങ്ങള്‍ക്കു വിരുദ്ധമായി പതിച്ചു നല്‍കിയെന്നാണു കേസ്. സ്വജനപക്ഷപാതം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി അഴിമതി നിരോധന നിയമപ്രകാരമാണു കേസെടുത്തത്.
പതിച്ചു നല്‍കുന്ന സ്ഥലം കൈ മാറ്റം ചെയ്യാനും അനുമതി നല്‍കി. സാധാരണ പതിച്ചു നല്‍കുന്ന സ്ഥലം 25 വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നാണു വ്യവസ്ഥ. സ്ഥലം വില്‍പന നടത്താനുള്ള ശ്രമം സോമന്റെ നേതൃത്വത്തില്‍ നട ത്തിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications