മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ കേരളം അപമാനിച്ചു!!

1959ല്‍ കേരള സന്ദര്‍ശനത്തിനിടെ തിരുവനന്തപുരത്തെ സ്‌കൂളില്‍ പ്രസംഗിക്കാനെത്തിയ കിങ്ങിനെ പരിചയപ്പെടുത്തിയത് യുഎസില്‍ നിന്നുള്ള അയിത്തക്കാരനാണെന്നത്രേ. ജോര്‍ജിയയിലെ സീനിയര്‍ സിറ്റിസണ്‍ പ്രോഗ്രാം എക്‌സിക്യുട്ടിവ് ഡയറക്റ്റര്‍ രാജ് റാസ്ദാനാണ് ആരോപണം ഉന്നയിച്ചത്.
പിന്നാക്ക വിഭാഗക്കാര്‍ പഠിക്കുന്ന തിരുവനന്തപുരത്തെ ഒരു ഹൈസ്‌കൂളാണു സന്ദര്‍ശിച്ചത്. മധ്യാഹ്നത്തിലായിരുന്നു സന്ദര്‍ശനം. കിങ്ങിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. പ്രസംഗിക്കാന്‍ ക്ഷണിക്കുമ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കിങ്ങിനെ പരിചയപ്പെടുത്തിയതു യുഎസില്‍ നിന്നെത്തിയ അയിത്തക്കാരന്‍ എന്നാണ്. ഇത് അദ്ദേഹത്തെ നടുക്കി
എന്നാല്‍ ഈ പരിചയപ്പെടുത്തല്‍ തന്നെ ഒരു നിമിഷം ചിന്തിപ്പിച്ചെന്നു കിങ്. 20 മില്യന്‍ കറുത്തവര്‍ഗക്കാര്‍ ദാരിദ്ര്യവും വിവേചനവും അനുഭവിക്കുന്ന യുഎസില്‍ നിന്നാണു താന്‍ വരുന്നത്. ആ അര്‍ഥത്തില്‍ താനും അയിത്തക്കാരന്‍ തന്നെ. ഇക്കാര്യങ്ങളെല്ലാം പിന്നീടു കിങ് തന്നോടു പറഞ്ഞിരുന്നെന്നാണു റാസ്ദാന്‍ പറയുന്നത്. മഹാത്മാ ഗാന്ധിയും കിങും തമ്മില്‍ ഒട്ടേറെക്കാര്യങ്ങളില്‍ സമാനകളുണ്ടെന്നും റസ്ദാന്‍ പറയുന്നു.












Click it and Unblock the Notifications