രണ്ടാം വിവാഹം കഴിച്ച യുവതിയെനഗ്നയാക്കി നടത്തിച്ചു
കൊല്‍ക്കത്ത: മനോരോഗിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി രണ്ടാം വിവാഹം കഴിച്ച പതിനെട്ടുകാരിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അര്‍ധനഗ്‌നയാക്കി തെരുവിലൂടെ നടത്തി. വടികൊണ്ടുള്ള അടിയേറ്റ യുവതി ബോധരഹിതയായി.
ബീര്‍ഭും ജില്ലയിലെ രാംപുര്‍ഹട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ശിബ്ദാസ്പുര്‍ ഗ്രാമത്തിലാണ് സംഭവം.
വീട്ടുകാര്‍ മര്‍ദിക്കുമ്പോള്‍ ഭര്‍ത്താവ് കാഴ്ചക്കാരനായി നിന്നു. ആറുമാസം മുമ്പാണ് രാംപുര്‍ഹട്ടിനടുത്തുള്ള മല്ലാര്‍പുര്‍ ഗ്രാമത്തിലെ പ്രശാന്ത എന്നയാളെയാണ് യുവതി ആദ്യം വിവാഹം ചെയ്തത്.
ദിവസങ്ങള്‍ക്കകം ഭര്‍ത്താവ് മനോരോഗമുള്ളയാളാണെന്ന് മനസിലാക്കിയ യുവതി സ്വന്തം വീട്ടില്‍ മടങ്ങിയെത്തി. രണ്ടു മാസം മുമ്പാണ് തമല്‍ എന്ന യുവാവുമായി പരിചയപ്പെട്ടത്. ജനുവരി 17ന് ഇരുവരും ഒരു ക്ഷേത്രത്തില്‍വച്ച് വിവാഹിതരായി.
ഞായറാഴ്ച തമലിന്റെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും മറ്റുകുടുംബാംഗങ്ങളും ചേര്‍ന്ന്
വടികൊണ്ട് തല്ലി ബോധംകെടുത്തി. ബോധം തെളിഞ്ഞപ്പോള്‍ മുടി മുറിച്ചുകളഞ്ഞ് അര്‍ധനഗ്‌നയാക്കി ഗ്രാമത്തിന്റെ തെരുവിലൂടെ നടത്തിക്കുകയായിരുന്നു.
പിന്നീട് യുവതിയെ അവരുടെ വീട്ടില്‍ കൊണ്ടാക്കി. യുവതിയുടെ കുടുംബാംഗങ്ങളെ ആക്രമിച്ച് വീട് തീവയ്ക്കാനും ശ്രമം നടത്തി. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications