കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4900 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും

Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: മാര്‍ച്ച് 31 ന് മുന്‍പ് 4900 പേര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം പട്ടയത്തിനുള്ള വരുമാനപരിധി ഒരു ലക്ഷമായി ഉയര്‍ത്തും. കൈവശഭൂമി നാലേക്കറില്‍ താഴെയാണെങ്കില്‍ അവര്‍ക്കും പട്ടയം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.

കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ബാധ്യത ഒന്നര ലക്ഷത്തില്‍ താഴെയാണെങ്കില്‍ എഴുതിതള്ളും. പക്ഷേ, സഹകരണബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ കാര്യത്തില്‍ മാത്രമേ ഈ തീരുമാനം ബാധകമാകൂ. റീസര്‍വേയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭാഗത്ത് നിന്നും നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. കഴിയുന്നതും പരിഹാരം കണ്ട് മുന്നോട്ടുപോവാന്‍ നിര്‍ദ്ദേശിക്കും.

കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഭൂമി മാത്രം മുഴുവനും അളക്കാനും സ്വകാര്യ ഭൂമി ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധിക്കാനുമാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.. പോക്കുവരവ് നടപ്പിലാക്കാനുള്ള നോട്ടീസ് കാലാവധി ഒരു മാസമായി ചുരുക്കും. നേരത്തെ ഇത് മൂന്നു മാസമായിരുന്നു. പോക്കുവരവ് നടത്താന്‍ കള്ളസത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് തടവും പിഴയും അടക്കമുള്ള കര്‍ശന ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Kerala goverment will issue property ownership certificate to 4900 persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X