'പതിവു പരിശോധന' കഴിഞ്ഞ് സോണിയ തിരിച്ചെത്തി

പതിവു പരിശോധനയ്ക്കു വേണ്ടിയാണ് സോണിയ പോയത് എന്നാണ് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി ഇതിനെ കുറിച്ചു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞിരുന്നത്.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങുന്നതിന് ഒരു ദിവസം മുന്‍പേയാണ് സോണിയ ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നത്.
സോണിയ ഗാന്ധി തിരിച്ചെത്തി, അവര്‍ക്ക് കുഴപ്പമൊന്നും ഇല്ല എന്നും അറിയിച്ചത് ജനാര്‍ദന്‍ ദ്വിവേദി തന്നെയാണ്.
2011 ആഗസ്തിലാണ് അതീവ രഹസ്യമായി സോണിയ അമേരിക്കയില്‍ ചികിതിസയ്ക്കു പോയത്. സോണിയക്ക് സര്‍ജറി കഴിഞ്ഞു എന്നല്ലാതെ അസുഖത്തിന്റെ സ്വഭാവം എന്താണ് എന്നു ഒരു സൂചനയും ഇന്നു വരെ ആര്‍ക്കും ലഭിച്ചിട്ടില്ല.
കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന രഹസ്യ സ്വഭാവം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. സോണിയയുടെ അഭാവത്തില്‍ രാഹുല്‍ ഗാന്ധിക്കും, എകെ ആന്റണിക്കും, ജനാര്‍ദന്‍ ദ്വിവേദി അഹമദ് പട്ടേല്‍ എന്നിവര്‍ക്കായിരുന്നു ചുമതലകള്‍. എന്നാല്‍ ഇത്തവണ വെറും അഞ്ചു ദിവസത്തേക്കുള്ള സന്ദര്‍ശനമായതിനാല്‍ ഇത്തരം ചുമതലാ കൈമാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications