കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുടിന്‍ റഷ്യന്‍ പ്രസിഡന്റ്

Google Oneindia Malayalam News

Putin
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റായി വഌഡ്മിര്‍ പുടിന്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷം പ്രധാനമന്ത്രിയായിരുന്ന പുടിന്‍ മൂന്നാം തവണയാണ് രാജ്യത്തെ പരമോന്നത പദവിയിലെത്തുന്നത്. അതേ സമയം പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പില്‍ അഴിമതി ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

പുടിന്റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജയത്തുടനീളം ആഘാഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കൃത്രിമം നടത്തിയാണ് പുടിന്‍ വിജയിച്ചതെന്നും ഇതിനെതിരേ പ്രക്ഷോഭപരമ്പര തന്നെ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വഌഡ്മിര്‍ സിറിനോവ്‌സ്‌കി, വ്യവസായി മിഖായേല്‍ പ്രൊഖറോഴ്, ജസ്റ്റ് റഷ്യ നേതാവ് സെര്‍ജി മിറോനോവ് എന്നിവരാണ് പ്രധാനമായും പുടിനെതിരേ മത്സരരംഗത്തുണ്ടായിരുന്നത്. 2000 മുതല്‍ 2008 വരെ രണ്ടു തവണ പ്രസിഡന്റായ പുടിന്‍ ഭരണഘടന അനുവദിക്കാത്തതുകൊണ്ടു മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാറി നിന്നത്. വിശ്വസ്തനായ ദിമിത്രി മെദ്‌വേദിനെ പ്രസിഡന്റായി വാഴിച്ച് മാറി നിന്ന പുടിന്റെ രണ്ടാം വരവാണിത്.

English summary
Vladimir Putin 'elected Russian president', opponents allege fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X