കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ തൊട്ടാല്‍ അധ്യാപകര്‍ വിവരമറിയും

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: കുട്ടികളെ തല്ലി നന്നാക്കാമെന്ന് അധ്യാപകര്‍ ഇനി കരുതേണ്ട. വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാനും നിര്‍ദേശം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി രൂപം കൊണ്ടിട്ടുള്ള ദേശീയ കമ്മീഷന്റേതാണ് ശുപാര്‍ശ.

ഇതനുസരിച്ച് കുട്ടികളെ അടിക്കുക, ഇടിക്കുക, ചോക്കുകൊണ്ട് എറിയുക, ബഞ്ചില്‍ കയറ്റി നിര്‍ത്തുക തുടങ്ങിയ ശിക്ഷാരീതികള്‍ ശാരീരിക പീഡനത്തിന്റെ പരിധിയില്‍ വരും. കുട്ടികളെ കുടുംബ പശ്ചാത്തലം പറഞ്ഞ് കളിയാക്കുക, ജാതിയുടെ പേരില്‍ അധിക്ഷേപിക്കുക തുടങ്ങിയവ മാനസിക പീഡനത്തിന്റെ പരിധിയില്‍ വരും.

ഇതനുസരിച്ച് കുട്ടികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുകയില്ലെന്ന് പൊതു-സ്വകാര്യ മേഖലകളിലെ അധ്യാപകര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും എഴുതി നല്‍കണം.

കുട്ടികളുടെ ജീവിതസാഹചര്യം മനസ്സിലാക്കിയുള്ള തെറ്റുതിരുത്തല്‍ രീതികളാണ് അധ്യാപകര്‍ സ്വീകരിക്കേണ്ടതെന്നാണ് കമ്മീഷന്റെ നിര്‍ദേശം.

English summary
The National Commission for Protection of Child Rights (NCPCR) has recommended setting up special monitoring cells in schools to take “prompt” actions on complaints of corporal punishment, sexual abuse, mental harassment and discrimination to students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X