കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ ആക്രമിക്കാന്‍ അവകാശമുണ്ടെന്ന് ഇസ്രായേല്‍

Google Oneindia Malayalam News

Benjamin Netanyahu
വാഷിങ്ടണ്‍: അമേരിക്കയുടെ പിന്തുണയില്ലെങ്കിലും ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ നെതന്യാഹു ദ ടെലിഗ്രാഫ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയായി എന്തുയര്‍ന്നുവന്നാലും അതിനെ തകര്‍ക്കുക തന്നെ ചെയ്യും.

ഇറാനെതിരേ പൊതു നിലപാടു സ്വീകരിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.

ആണവായുധ നിര്‍മാണവുമായി ഇറാന്‍ മുന്നോട്ടുപോവുകയാണെങ്കില്‍ സൈനിക ഇടപെടല്‍ നടത്താന്‍ മടിക്കില്ലെന്ന് ഒബാമയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇസ്രായേല്‍ ആക്രമണം നടത്തുകയാണെങ്കില്‍ ഇറാന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക ആശങ്കപ്പെടുന്നുണ്ട്. കൂടാതെ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കു നേരെ വ്യാപകമായ ആക്രമണമുണ്ടാവാനുള്ള സാധ്യതയും എഴുതിതള്ളാനാവില്ല. അമേരിക്ക-ഇസ്രായേല്‍ ആക്രമണത്തിന് ഒത്താശ ചെയ്തുകൊടുക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണസമ്പത്ത് തകര്‍ക്കാനും മടിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Israel reserves the right to pre-emptively strike at Iran's nuclear facilities without American support, Prime Minister Benjamin Netanyahu has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X