കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് ആശ്വാസം; ശെല്‍വരാജ് യുഡിഎഫിലേക്കില്ല

  • By Ajith Babu
Google Oneindia Malayalam News
R Shelvaraj

നെയ്യാറ്റിന്‍കര: ആരുടെയും പ്രേരണയിലല്ല സ്വന്തം തീരുമാനപ്രകാരമാണ് എംഎല്‍എ സ്ഥാനവും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വവും രാജിവെക്കുന്നതെന്ന് സിപിഎം നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജ്. യുഡിഎഫിലേക്ക് പോകില്ലെന്നും അതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും ശെല്‍വരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിറവം ഉപതിരഞ്ഞെടുപ്പിന് തൊട്ടമുമ്പുള്ള രാജി സിപിഎമ്മിനുള്ള ഇരുട്ടടിയാണെങ്കിലും യുഡിഎഫിലേക്കില്ലെന്ന ശെല്‍വരാജിന്റെ പ്രഖ്യാപനം നേരിയതോതിലെങ്കിലും പാര്‍ട്ടിയ്ക്ക് ആശ്വസിയ്ക്കാനുള്ള വകയാണ് നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി ജില്ലാക്കമ്മിറ്റി അംഗത്വം രാജിവച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്ന് ശെല്‍വരാജ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങളിലെ വ്യക്തികേന്ദ്രീകൃതമായ ആക്രമണങ്ങളില്‍ മനംമടുത്താണ് രാജിവെയ്ക്കുന്നത്. പിബി മാര്‍ഗരേഖ ലംഘിച്ച് ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ ഇത്തവണ വ്യക്തികേന്ദ്രീകൃത ആക്രമണമാണ് സമ്മേളനങ്ങളില്‍ ഉണ്ടായത്. സംസ്ഥാന സമ്മേളനത്തില്‍ പോലും ഇത്തരത്തില്‍ വ്യക്തികേന്ദ്രീകൃത ആക്രമണമായിരുന്നു നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം.

വെള്ളിയാഴ്ച രാവിലെ സ്പീക്കറെ നേരില്‍ക്കണ്ടാണ് രാജിക്കത്ത് നല്‍കിയത്. ഭാവി നടപടികള്‍ ആലോചിച്ച് തീരുമാനിക്കും. തന്റെ സി്റ്റിങ് സീറ്റായിരുന്ന പാറശ്ശാലയില്‍ സംസ്ഥാനകമ്മിറ്റി അംഗംആനാവൂര്‍ നാഗപ്പന്‍ പരാജയപ്പെട്ടിതിന്റെ ഉത്തരവാദിത്വം എന്റെ മേലാണ ്ചുമത്തപ്പെട്ടത്. സാധാരണഗതിയില്‍ സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ഇത് അവസാനിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നെയ്യാറ്റിന്‍കരയിലെ വലിയ വിജയമല്ല പാറശാലയിലെ പരാജയമാണ് പാര്‍ട്ടി ചര്‍ച്ച ചെയ്തത്.

സംസ്ഥാന സമ്മേളനത്തിലും തന്നെ പ്രതിനിധിയാക്കിയില്ല. ജില്ലാ കമ്മിറ്റിയിലും തന്റെ വാദങ്ങള്‍ പറയാനുള്ള അവസരം ലഭിക്കാറില്ല. രാജിക്കാര്യം ജില്ലാ നേതൃത്വത്തെയും സംസ്ഥാന നേതൃത്വയുമെല്ലാം അറിയിച്ചിട്ടുണ്ട്.

യുഡിഎഫിനെതിരെ സന്ധിയില്ലാത്ത സമരം തുടരും. പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പു തന്നെ രാജിക്കാര്യം പ്രഖ്യാപിച്ചതില്‍ പ്രത്യേക ഉദ്ദേശങ്ങളില്ല. പിറവത്ത് താനോ തന്റെ ബന്ധുക്കളോ മത്സരിക്കുന്നില്ല. തങ്ങള്‍ക്കാര്‍ക്കും വോട്ടുമില്ല. എംഎല്‍എ സ്ഥാനവും പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചുവെങ്കിലും പൊതുരംഗത്ത് സജീവമായി തുടരുമെന്നും ശെല്‍വരാജ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X