കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ഭടനെ അഫ്ഗാനില്‍ വിചാരണ ചെയ്യില്ല

Google Oneindia Malayalam News

US Soldier
വാഷിങ്ടണ്‍: 17 സിവിലിയന്മാരെ വെടിവെച്ചുകൊന്ന അമേരിക്കന്‍ സൈനികനെ അഫ്ഗാനിസ്താനില്‍ വിചാരണ ചെയ്യില്ലെന്ന് യുഎസ് പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ അറിയിച്ചു. കുറ്റം ചെയ്തത് അഫ്ഗാനിസ്താനില്‍ വെച്ചാണെന്നും അതുകൊണ്ട് വിചാരണ ഇവിടത്തെ നിയമങ്ങള്‍ക്കനുസരിച്ചായിരിക്കണെന്നും ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് യുഎസ് സൈനികന്‍ 17 പേരെ വെടിവെച്ചുകൊന്നത്.

ഇത്തരം കുറ്റവാളികളെ ശിക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യത്തിനുതന്നെ സംവിധാനമുണ്ട്. ഭടന് ഉചിതമായ ശിക്ഷ ലഭിക്കുന്നത് അഫ്ഗാനിസ്താനിലെ ജനങ്ങള്‍ക്കു കാണാം-പെന്റഗണ്‍ വക്താവ് ജോര്‍ജ് ലിറ്റില്‍ അറിയിച്ചു.

ഇതിനു സമാനമായ സംഭവം ഇറാഖിലും ഉണ്ടായിരുന്നു. 2005 നവംബറില്‍ അമേരിക്കന്‍ സൈനികര്‍ യാതൊരു കാരണവുമില്ലാതെ 24ഓളം ഇറാഖികളെ വെടിവെച്ചുകൊന്നിരുന്നു.

English summary
The Pentagon says the US military will prosecute the American soldier responsible for the killings of at least 17 Afghan civilians, rejecting calls for his trial to be held in Afghanistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X