കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവത്ത് അനൂപിന് വന്‍വിജയം

  • By Ajith Babu
Google Oneindia Malayalam News

പിറവം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന് തകര്‍പ്പന്‍ വിജയം. 12071വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംജെ ജേക്കബിനെ പരാജയപ്പെടുത്തിയത്. ഇത് യുഡിഎഫിന്റെ വിജയമാണെന്ന് അനൂപ് ജേക്കബ് പ്രതികരിച്ചു.
09:45:06

വോട്ടെണ്ണല്‍ തീരുന്നു; അനൂപിന്റെ ലീഡ് 11032
വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ അനൂപിന് 11032 വോട്ടിന്റെ ലീഡ്. ഇനി എല്‍എഡിഎഫിന് പ്രതീക്ഷയുള്ള കൂത്താട്ടുകളം പഞ്ചായത്തിലെ വോട്ട് മാത്രമാണ് എണ്ണാനുള്ളത്.
09:38:26

അനൂപ് ജേക്കബിന്റെ ലീഡ് 11000 കടക്കുമെന്ന് സൂചന.
അനൂപിന്റെ ലീഡ് 11000 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പഞ്ചായത്തിലെ വോട്ട് മാത്രം എണ്ണാന്‍ ബാക്കിനില്ക്കെ പിറവത്ത് അനൂപ് വന്‍വിജയം ഉറപ്പിച്ചു കഴിഞ്ഞു.
09:36:07

എംജെ ജേക്കബിന്റെ പഞ്ചായത്തില്‍ അനൂപിന് ലീഡ്
120 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10085 കടന്നു. എംജെ ജേക്കബിന്റെ പഞ്ചായത്തില്‍ അനൂപിന് 303 വോട്ടിന്റെ ലീഡ്.
09:33:34

ലീഡ് 10000ത്തിലേക്ക്
115 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 9269 വോട്ടിന്റെ ലീഡ്. ഭൂരിപക്ഷം 10000 കടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
09:31:36

8190 വോട്ടിന്റെ ലീഡ്- അനൂപ് കുതിയ്ക്കുന്നു
110 ബൂത്തുകളിലെ വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ 8190 വോട്ടിന്റെ ലീഡ് കരസ്ഥമാക്കി അനൂപ് കുതിയ്ക്കുന്നു. ഇനി 17 ബൂത്തുകളിലെ വോട്ട് മാത്രമാണ് എണ്ണാനുള്ളത്.
09:28:53

ലീഡ് 10000 കടക്കുമെന്ന് യുഡിഎഫ്
അനൂപ് ജേക്കബിന്റെ ലീഡ് 7550 കടന്നു. യുഡിഎഫ് കോട്ടയായ ഇലഞ്ഞി പഞ്ചായത്തിലെ വോട്ടാണ് ഇനി എണ്ണുക. ലീഡ് 10000 കടക്കുമെന്നാണ് യുഡിഫ് ഇപ്പോള്‍ പ്രതീക്ഷിയ്ക്കുന്നത്.
09:26:41

ലീഡ് 7000 കവിഞ്ഞു
എട്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിന്റെ ലീഡ് 7000 കടന്നു. പിറവം പഞ്ചായത്തിലെ വോട്ടെണ്ണലാണ് നടക്കുന്നത്. എല്‍ഡിഎഫ് പ്രതീക്ഷ പ്രകടിപ്പിച്ച തിരുമാറാടിയിലും യു‍ഡിഎഫ്.
09:24:38

അനൂപിന്റെ ലീഡ് ആറായിരം കടന്നു
വോട്ടെണ്ണല്‍ 75 ശതമാനം പൂര്‍ത്തിയായപ്പോള്‍ അനൂപിന്റെ ലീ‍ഡ് 6000മായി ഉയര്‍ന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫ് നേരിയ ലീഡ് നേടിയ ബൂത്തുകളിലെല്ലാം വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
09:18:54

അനൂപ് ജേക്കബ് വിജയം ഉറപ്പിച്ചു
69ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ അനൂപിന്റെ ലീഡ് 5698 ആയി ഉയര്‍ന്നു. എട്ട് പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായിരിക്കുന്നത്.
09:16:12

അനൂപ് ജേക്കബിന്റെ ലീഡ് 5776 ആയി ഉയര്‍ന്നു
വോട്ടെണ്ണല്‍ 65 ശതമാനം പൂര്‍ത്തിയായപ്പോള്‍ അനൂപ് ജേക്കബിന്റെ ലീഡ് 5776 വോട്ടിന്റെ ലീഡ്. ഏഴ് പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായിരിക്കുന്നത്.
09:12:24
അനൂപിന്റെ ലീഡ് 5338 ആയി ഉയര്‍ന്നു
ആറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അനൂപിന്റെ ലീഡ് 5338 ആയി ഉയര്‍ന്നു. ഇതേ രീതിയില്‍ മുന്നേറുകയാണെങ്കില്‍ പിറവത്ത് യുഡിഎഫ് വന്‍വിജയം നേടുമന്ന് ഉറപ്പായിക്കഴിഞ്ഞു.
09:08:08

അനൂപിന്റെ ലീഡ് 4573 ആയി ഉയര്‍ന്നു
53 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 4573 വോട്ടിന്റെ ലീ‍ഡ്. അഞ്ച് റൗണ്ട് വോട്ടെണ്ണലാണ് പൂര്‍ത്തിയായിരിക്കുന്നത്. പിറവത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി.
09:02:44

അനൂപിന്റെ ലീഡ് 3327 ആയി ഉയര്‍ന്നു
60 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അനൂപിന്റെ ലീഡ് 3327 ആയി ഉയര്‍ന്നു.
യുഡിഎഫ് ലീഡ് 3000 കടന്നു
നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ അനൂപിന് 3153 വോട്ടിന്റെ ലീഡ്. അമ്പതോളം ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അനൂപിന് 2614വോട്ടിന്റെ ലീഡ് ഉയര്‍ന്നു. പിറവത്ത് യുഡിഎഎഫ് വന്‍ വിജയം നേടുമെന്ന് സൂചന.
08:49:35

യുഡിഎഫിന്റെ ലീഡ് 2000ത്തിലേക്ക്
മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ അനൂപ് ജേക്കബിന് വന്‍ ലീഡ്. മുളന്തുരുത്തി പഞ്ചായത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1736ന്റെ ലീഡാണ് യുഡിഎഫിന് ലഭിച്ചിരിയ്ക്കുന്നത്.
08:43:23

അനൂപ് ജേക്കബ് ലീഡിലേക്ക്
രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അനൂപ് ജേക്കബിന് 190 വോട്ടിന്റെ ലീഡ്. യുഡിഎഫിന് മുന്‍തൂക്കമുള്ള മുളന്തുരത്തി പഞ്ചായത്തിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ നടക്കുന്നത്.
08:38:43

ഇടതുകേന്ദ്രത്തില്‍ യുഡിഎഫ് മുന്നേറ്റം
ഇടതുശക്തികേന്ദ്രങ്ങളായ തിരുവാങ്കുളം, ചോറ്റാനിക്കര പഞ്ചായത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമില്ല. ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 470 വോട്ടിന്റെ ലീഡ്. കഴിഞ്ഞ തവണ ആയിരത്തലിധകം വോട്ടിന്റെ ലീഡാണ് എംജെ ജേക്കബിന് ഇവിടെ ലഭിച്ചിരുന്നത്.
08:27:43

എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള തിരുവാങ്കുളം പഞ്ചായത്തില്‍ അനൂപ് ജേക്കബിന് മുന്നേറ്റം. വോട്ടെണ്ണല്‍ 14 മിനിറ്റ് പിന്നിടുന്പോള്‍ എംജെ ജേക്കബ് 190 വോട്ടിന് മുന്നില്‍.
08:14:58

പിറവം വോട്ടെണ്ണല്‍ ആരംഭിച്ചു
പിറവം: കേരള രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിച്ചേക്കാവുന്ന പിറവം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.

വോട്ടെണ്ണലിനൊപ്പം തന്നെ സര്‍വിസ് വോട്ടുകളും എണ്ണി തുടങ്ങും. എട്ടരയോട് തന്നെ സൂചനകള്‍ ലഭ്യമായി തുടങ്ങുമെന്നാണ് കരുതുന്നത്. പത്തുമണിയോടെ ചിത്രം വ്യക്തമാകും.
08:00:58

English summary
Counting of votes for the crucial Piravom bypoll in Ernakulam district will be taken up at the Nirmala Junior School, Muvattuppuzha, on March 21, from 8 a.m
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X