കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനൂപിന്റെ ഭൂരിപക്ഷം യുഡിഎഫിനേയും ഞെട്ടിച്ചു

  • By Nisha Bose
Google Oneindia Malayalam News

Anoop Jacob
പിറവം: പിറവം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന് ലഭിച്ച വമ്പിച്ച ഭൂരിപക്ഷം യുഡിഎഫ് കേന്ദ്രങ്ങളെ പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 2011ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെറും 157 വോട്ടിന്റെ ഭൂരിപക്ഷം മാതമേ ലഭിച്ചിരുന്നുള്ളൂ.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം അധികം പ്രതിഫലിയ്ക്കാതിരുന്ന ആ തിരഞ്ഞടുപ്പില്‍ നിന്ന് എല്‍ഡിഎഫ് ബഹുദൂരം പിന്നോട്ടു പോകുമെന്ന് യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.

എംജെ ജേക്കബിനെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് പോലും ഉറച്ചു വിശ്വസിച്ചിരുന്ന പഞ്ചായത്തുകളില്‍ ഇടതുമുന്നണിയ്ക്ക് കനത്ത ആഘാതമേറ്റു. ചോറ്റാനിക്കരയും തിരുവാങ്കുളവുമൊഴിച്ച് മറ്റ് പത്തു പഞ്ചായത്തുകളിലും യുഡിഎഫ് മേല്‍ക്കൈ നേടി.

ഇരുസ്ഥാനാര്‍ഥികളുടേയും ജന്മസ്ഥലം ഉള്‍പ്പെടുന്ന തിരുമാറാടി പഞ്ചായത്തില്‍ 2197 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന് ലഭിച്ചത്.

കണ്ണൂരില്‍ നിന്നുള്ള നേതാക്കളെ ഇറക്കി ചിട്ടയായ പ്രചരണം നടത്തിയ ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിയ്ക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം. സെല്‍വരാജിന്റെ രാജി കുതിരക്കച്ചവടമാണെന്നും മറ്റുമുള്ള സിപിഎമ്മിന്റെ ആരോപണങ്ങള്‍ വിലപ്പോയില്ലെന്നു വേണം വിലയിരുത്താന്‍. സിന്ധു ജോയിക്കെതിരായ വിഎസിന്റെ പ്രയോഗവും എല്‍ഡിഎഫിന് ദോഷം ചെയ്തു.

English summary
Kerala’s ruling United Democratic Front (UDF) Wednesday won the Piravom by-election with Anup Jacob defeating his Communist Party of India-Marxist (CPI-M) rival by more than 12,000 votes. Anoop Jacob, 34, son of former minister T.M. Jacob, won over his father’s old rival M.J. Jacob by 12,070 votes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X