കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹമോചിതയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം

  • By Ajith Babu
Google Oneindia Malayalam News

Cabinet clears changes in marriage, adoption laws
ദില്ലി: വിവാഹമോചനം ലളിതമാക്കുകയും വിവാഹമോചനം നേടുന്ന സ്ത്രീക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം നല്‍കുകയും ചെയ്യുന്നതുള്‍പ്പെടെ ഹിന്ദു വിവാഹനിയമത്തിലെ ഭേദഗതികള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരും. ഭര്‍ത്താവിന്റെ സ്വത്തില്‍ ഒരു വിഹിതം ഭാര്യക്ക് അവകാശപ്പെട്ടതാണെന്ന് വ്യവസ്ഥ ചെയ്യുന്നതിനൊപ്പം ദത്തെടുത്ത മക്കള്‍ക്ക്, സ്വന്തം മക്കള്‍ക്ക് തുല്യം അവകാശം നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഹിന്ദു വിവാഹനിയമ ഭേദഗതി ബില്‍ രണ്ടു കൊല്ലം മുമ്പ് രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. പിന്നീട് പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പഠനത്തിന് വിട്ടു. അവര്‍ നിര്‍ദേശിച്ച ഭേദഗതികള്‍കൂടി പരിഗണിച്ചാണ് വീണ്ടും പാര്‍ലമെന്റില്‍ എത്തിക്കുന്നത്.

'തിരിച്ചെടുക്കാന്‍ കഴിയാത്തവിധം മുറിഞ്ഞുപോയ ബന്ധം' ദാമ്പത്യബന്ധം നിയമപരമായി വേര്‍പെടുത്തുന്നതിനുള്ള കാരണങ്ങളിലൊന്നായി ഉള്‍പ്പെടുത്തും. വിവാഹമോചനത്തിന് ഭര്‍ത്താവ് അപേക്ഷിച്ചാല്‍ ഭാര്യക്ക് എതിര്‍ക്കാം. എന്നാല്‍, ഭാര്യയാണ് കോടതിയെ സമീപിക്കുന്നതെങ്കില്‍ എതിര്‍ക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടായിരിക്കില്ല.

വിവാഹം അസാധുവാക്കുന്നതിന് ദമ്പതിമാര്‍ കൂട്ടായി അപേക്ഷ നല്‍കുന്നതിന് നിശ്ചിത കാലത്തെ കാത്തിരിപ്പ് വേണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കുന്നതിനോട് സ്ഥിരംസമിതി വിയോജിച്ചിരുന്നു. ഇത് ഭാഗികമായി മന്ത്രിസഭ അംഗീകരിച്ചു.

ഇനിയൊരിക്കലും കൂടിച്ചേരാന്‍ കഴിയാത്തവിധം വിവാഹബന്ധം തകര്‍ന്നതായി കോടതിക്കു ബോദ്ധ്യപ്പെട്ടാല്‍ അപ്പോള്‍ത്തന്നെ വിവാഹമോചനം അനുവദിക്കാം. ഇപ്പോള്‍ വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി നല്‍കിയാല്‍പ്പോലും അനുരഞ്ജന സാദ്ധ്യതകള്‍ തേടാന്‍ ആറുമാസം മുതല്‍ 18 മാസംവരെ സമയം നല്‍കും. അതിനുശേഷവും കൂടിച്ചേരുന്നില്ലെങ്കിലേ വിവാഹമോചനം അനുവദിക്കൂ.

വിവാഹബന്ധം വേര്‍പിരിഞ്ഞാല്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ ഓഹരി അവകാശപ്പെടാം. എന്നാല്‍, എത്രത്തോളം അവകാശമുണ്ടെന്ന കാര്യം ഓരോ കേസിന്റെയും സ്വഭാവമനുസരിച്ച് കോടതി നിശ്ചയിക്കും.

English summary
The Union Cabinet on Friday approved various proposals seeking amendments in the Hindu Marriage Act of 1955 and Special Marriage Act of 1954 aimed at providing ‘irretrievable breakdown of marriage’ as a new ground for parting ways.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X