സത്യപ്രതിജ്ഞ:ആര്യാടനും മുരളിയും വിട്ടുനിന്നു

ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാനുള്ള തീരുമാനം കെപിസിസി നേതൃയോഗത്തില്‍ ഉണ്ടായിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. അഞ്ചാം മന്ത്രിയെ നല്‍കാനുള്ള തീരുമാനമെടുത്തത് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണെന്നും ആര്യാടന്‍ പറഞ്ഞു.
ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതിനെതിരെ കെപിസിസി നേതൃയോഗത്തില്‍ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ലീഗിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങരുതെന്നായിരുന്നു കെപിസിസി നേതൃയോഗത്തില്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടത്.
കോണ്‍ഗ്രസിന് കോട്ടമുണ്ടാക്കാത്ത തരത്തില്‍ പ്രശ്‌നം അവസാനിപ്പിക്കണം. സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് ലീഗാണെന്ന അവസ്ഥയുണ്ടാകരുത്. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയാല്‍ നെയ്യാറ്റിന്‍കരയില്‍ ഹിന്ദുവോട്ടുകള്‍ അകലുമെന്നും ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ലീഗിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് എംഎം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും യോഗത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് മഞ്ഞളാം കുഴി അലിയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ അഞ്ചാം മന്ത്രിയ്‌ക്കെതിരെ യുഡിഎഫില്‍ നിന്ന് കൂടുതല്‍ പ്രതിഷേധം ഉയരുമെന്നാണ് സൂചന.












Click it and Unblock the Notifications