കടല്‍ കൊല: ഇറ്റലിയെ അനുകൂലിച്ച് കേന്ദ്രം

സംഭവം നടന്നത് കേരളത്തിന്റെ അധികാര പരിധിയിലല്ലെന്നും അതുകൊണ്ടു തന്നെ കേരളത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് റാവത്ത് കോടതിയെ അറിയിച്ചത്. സംഭവം നടന്നത് അന്താരാഷ്ട്ര കപ്പല്‍ ചാലിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതു വരെ വിഷയത്തില്‍ കേരളം സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായ കാര്യമാണിത്. അതേസമയം വിഷയത്തില്‍ കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ മൗനം പാലിച്ചുവെന്നതും ശ്രദ്ധേയമായി.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നിലപാടുമാറ്റത്തെ സുപ്രീംകോടതി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മരിച്ചത് രണ്ട് ഇന്ത്യന്‍ പൗരന്‍മാരാണെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ മറക്കരുതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സുപ്രീംകോടതി കപ്പലുടമകളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റി വച്ചതായി അറിയിച്ചു.












Click it and Unblock the Notifications