ടിപി വധം: 5 പേര്‍ അറസ്റ്റില്‍

കുട്ടന്‍ എന്ന ദീപു, ലംബു പ്രദീപ്, രഞ്‌ജിത് എന്നിവരാണ് പൊലീസ് അറസ്റ്റിലായത്. പാനൂര്‍ സ്വദേശികളാണ് ഇവര്‍. അക്രമികള്‍ക്ക് ചന്ദ്രശേഖരനെ കാട്ടിക്കൊടുത്തവരും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചവരും ആണ് ഇവര്‍ എന്നാണ് സൂചന.
ഈ നാലു പേര്‍ക്കു പുറമെ അഞ്ചാമതൊരാള്‍ കൂടി അറസ്റ്റിലായി എന്നാണ് സൂചന എങ്കിലും അഞ്ചാമനെ കുറിച്ചുള്ള ഒരു വിവരവും പുറത്തു വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ഇതിനിടയില്‍ ടിപിയെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ചൊക്ലിയില്‍ നിന്നും കണ്ടെടുത്തു. പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്‌ച പിടികൂടിയ ലംബു പ്രദീപില്‍ നിന്നും ആണ് ആയുധങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
ചൊക്ലിയിലെ കടുക്ക ബസാര്‍ മഠം റോഡിലെ 20 അടി താഴ്‌ചയുള്ള പൊട്ടക്കിണറ്റില്‍ നിന്നും ആണ് കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തത്. പൊലീസ് കസ്റ്റഡിയിലായവരെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്.
നാല് കൈവാളുകള്‍, രണ്ട് കൊടുവാളുകള്‍ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. എന്നാല്‍ ഇവ തന്നെയാണോ ടിപിയെ കെല ചെയ്യാന്‍ ഉപയോഗിച്ചത് എന്ന് സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടി വരും. ആയുധങ്ങളിലെ രക്തക്കറയും ടിപിയുടെ ര്‌ക്തവും ഒന്നു തന്നെയാണോ എന്നു പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്.












Click it and Unblock the Notifications