51 അക്ഷരങ്ങളെ മറക്കുന്നവര്‍ 51 തവണ വെട്ടുന്നു
കോഴിക്കോട്: അതിക്രമത്തിന്റെയും ഹിംസയുടെയും പാതകള്‍ തിരഞ്ഞെടുക്കുന്നവര്‍ ജീവിതത്തിന്റെ സൗന്ദര്യാത്മകതലം തിരിച്ചറിയാത്തവരാണ്. എതിര്‍ശബ്ദങ്ങളെ കായികമായി കീഴടക്കാമെന്ന വാദം ആത്മവിശ്വാസമില്ലാത്ത ഭീരുക്കളുടെതാണ്. 51 അക്ഷരങ്ങള്‍ കൊണ്ട് സ്‌നേഹത്തിന്റെ മഹാസാഗരം തീര്‍ക്കാമെന്ന് കണ്ടെത്തിയ പാരമ്പര്യമാണ് നമ്മുടേത്. അതേ സമയം ആ അക്ഷരങ്ങളെ മറന്ന് 51 തവണ വെട്ടി ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇത്തരം കൊലയാളികളുടെയും അവരെ വാഴ്ത്തുന്നവരുടെയും ജന്മം എലികള്‍ക്ക് തുല്യമാണ്.

സഞ്ചരിക്കുന്ന പാതയില്‍ എന്തെങ്കിലും അപശബ്ദമുണ്ടായാല്‍ മാളത്തിലേക്ക് ഒളിച്ചോടുന്നവരാണ് എലികള്‍. എന്നാല്‍ കിളികളുടെ ജന്മം അതല്ല. കല്ലെറിഞ്ഞാല്‍, വിരട്ടിയോടിക്കാന്‍ തുനിഞ്ഞാല്‍ അവ ഉയരത്തിലേക്ക് പറന്നുയരും കൂടുതല്‍ ശക്തിയോടെ ശബ്ദഘോഷം മുഴക്കും. സ്‌നേഹസംഗീതം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് കിളികള്‍ക്കൊപ്പം പറന്നുയരാതെ വയ്യ.
ജീവന്‍ എടുക്കുകയല്ല, ജീവിതം കാക്കുകയാണ് പരമപ്രധാനം എന്ന് ഉറക്കെ പറയാതെ വയ്യ-കവി പികെ ഗോപി പറഞ്ഞു. കോഴിക്കോട്ടെ തലക്കുളത്തൂര്‍ കേരള കലാക്ഷേത്രത്തിന്റെ ദശവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ വര്‍ണ,രാഗം, നൃത്തോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കവി.
പ്രൊഫസര്‍ ടി എം രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. നെല്ലായി കെ വിശ്വനാഥ്, ചേമഞ്ചേരി ശിവദാസ്, ആര്യ ഗോപി, സൂര്യ ഗോപി, രാജു പാവയില്‍, സന്തോഷ് മാസ്റ്റര്‍, ടികെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications