Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലുകളിലെ വില നിയന്ത്രിയ്ക്കും

Oommen Chandy
തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും നിയമസഭയില്‍ പറഞ്ഞു. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ദ്ധനയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ഹൈക്കോടതിയുടെ അഭിപ്രായം നിയമനിര്‍മ്മാണത്തിന് ശക്തിപകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ നിയമസഭാ സമ്മേളന കാലയളവില്‍ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുചര്‍ച്ച ആവശ്യമായതിനാലാണിത്. എല്ലാ താലൂക്കുകളിലും ന്യായവിലയ്ക്ക് ഭക്ഷണം നല്‍കുന്ന 'മാവേലി ഹോട്ടലുകള്‍ തുറക്കും. ഇതിനായി മുന്നോട്ടുവരുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ആവശ്യമായ സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനമുണ്ടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഹോട്ടലുകളില്‍ ഭക്ഷണത്തിന് ദിനംപ്രതി വില കൂട്ടുകയാണെന്ന് കോടതി ബുധനാഴ്ച പറഞ്ഞിരുന്നു. അന്യായവും ഏകപക്ഷീയവുമായ വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലൂടെ ഉചിതമായ സംവിധാനം കൊണ്ടുവരണമെന്ന് ജസ്റ്റിസ് എസ്. സിരിജഗന്‍ നിര്‍ദേശിച്ചിരുന്നു.

ഹോട്ടലുകളിലെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു കാണിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ യൂണിറ്റ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ഹോട്ടല്‍ ഭക്ഷണവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ കേരള കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഹര്‍ജി നല്‍കിയിരുന്നു. ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നുമാവശ്യപ്പട്ടാണ് ഹോട്ടലുടമ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+