കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ചുകുഞ്ഞുങ്ങള്‍ അമ്മത്തൊട്ടിലില്‍

  • By ഷിബു ടി
Google Oneindia Malayalam News

അമ്മ മരിച്ച പിഞ്ചുകുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു. കുമ്പള പേര്‍വാര്‍ഡ് ദേവി നഗറിലെ സുനാമി കോളനിയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിനി ഹസീന മരിച്ചതോടെയാണ് ഈ കുരുന്നുകള്‍ അനാഥരായത്. ഫാത്തിമ പിച്ചവച്ചുനടക്കാന്‍ തുടങ്ങിയതേയുള്ളൂ. അനുജന് ചിരിക്കാന്‍ മാത്രമേ അറിയൂ. ഒന്നര വയസുള്ള ഫാത്തിമയെയും ആറുമാസം പ്രായമുള്ള കുഞ്ഞനജനെയും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

Amma Thottil
ഞായറാഴ്ച ഉച്ചയോടെ മുഖം കരുവാളിച്ച് ശരീരം വീര്‍ത്ത നിലയിലാണ് ഹസീനയെ ഇവര്‍ താമസിക്കുന്ന വീട്ടിലെ ആയിഷയും അവരുടെ മകള്‍ നഫീസയും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. ഹസീനയ്ക്ക് ശ്വാസം തടസമെന്നാണ് ഡോക്ടറോട് പറഞ്ഞത്. ഡോക്ടര്‍ പരിശോധിച്ച് അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിച്ചു. വൈകീട്ടോടെ നില വഷളാവുകയും രാത്രി എട്ടരയോടെ ഹസീന മരിക്കുകയുമായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്നവര്‍ കുഞ്ഞുങ്ങളെ കൂട്ടാതെ സ്ഥലം വിട്ടു.

ആശുപത്രി പരിസരത്ത് ദയനീയാവസ്ഥയില്‍ കാണപ്പെട്ട കുഞ്ഞങ്ങളെ ആരോ അമ്മത്തൊട്ടിലില്‍ കിടത്തുകയായിരുന്നു. അമ്മത്തൊട്ടിലില്‍നിന്നും തുടര്‍ച്ചയായി മണിയടി കേട്ടതോടെയാണ് ആശുപത്രി അധികൃതര്‍ കുട്ടികളെ കണ്ടെത്തിയത്. പിന്നീടാണ്് രണ്ടു കുട്ടികളും മരിച്ച ഹസീനയുടേതാണെന്ന് ഉറപ്പുവരുത്തിയത്. ന്യുമോണിയയാണ് ഹസീനയുടെ മരണകാരണമെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി അധികൃതര്‍ പറയുന്നുണ്ടെങ്കിലും മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാരും അയല്‍വാസികളും പറയുന്നു.

കോഴിക്കോട് സ്വദേശിനിയായ ഹസീന ആറുവര്‍ഷംമുമ്പാണ് കുമ്പള ദേവിനഗറിലെത്തിയത്. ഇതിനിടെ ഷാഫിയെന്ന ആളെ വിവാഹം കഴിച്ചതായി പറയപ്പെടുന്നു. രണ്ടു മാസത്തോളമായി ഹസീന കുഞ്ഞുങ്ങളുമായി കുമ്പള ദേവിനഗറിലെ സുനാമി കോളനിയില്‍ ആയിഷയ്ക്കും മകള്‍ നഫീസയ്ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പ് ഇവര്‍ ഹസീനയെ മര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാര്‍ കുമ്പള പൊലീസില്‍ വിവരമറിയിച്ചിരുന്നു.

English summary
Kasaragod, Two babies found in Ammathottil, a cradle for abandoned children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X