കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുറബ്ബിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബഹളം

  • By Nisha Bose
Google Oneindia Malayalam News

Assembly
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തിനൊടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. മലപ്പുറത്ത് കേന്ദ്രസഹായത്തോടെ ആരംഭിച്ച സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാക്കി മാറ്റാന്‍ തീരുമാനിച്ചതു സംബന്ധിച്ച് മന്ത്രി നടത്തിയ പ്രസ്താവനയാണ് ബഹളത്തിന് കാരണമായത്.

ഈ സ്‌കൂളുകളെ എയ്ഡഡ് സ്‌കൂളുകളാക്കിയാല്‍ വന്‍ അഴിമതിയ്ക്ക് വഴിയൊരുങ്ങുമെന്ന് പ്രതിപക്ഷഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം മുഖ്യമന്ത്രിയ്ക്ക് വിടുന്നുവെന്ന് പറഞ്ഞ് വിദ്യാഭ്യാസമന്ത്രി തടിയൂരി. എന്നാല്‍ ഇതിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി അത്തരമൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് അറിയിച്ചു. ഇക്കാര്യം ഇപ്പോഴും ധനവകുപ്പിന്റെ പരിഗണനയിലാണെന്നും പറഞ്ഞു.

ഇതിനെ തുടര്‍ന്ന് ഒരേ വിഷയത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രണ്ടു തട്ടിലാണെന്ന് കൊടിയേരി ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രിയോട് മറുപടി തുടരാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ സഭയില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.

കേന്ദ്രസഹായത്തോടെ ആരംഭിച്ച 41 സ്‌കൂളുകളില്‍ ആറെണ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ബാക്കി 35 സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാക്കാന്‍ പോകുന്നുവെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതാണ് ബഹളത്തിനിടയാക്കിയത്.

English summary
CPI-M led Opposition members today staged a walkout in the Kerala Assembly protesting against education minister Abdu Rabb's statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X