Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയ്ഡ് തുടരുന്നു; ഒട്ടേറെ ഹോട്ടലുകള്‍ അടച്ചുപൂട്ടി

Hotel Food
കൊച്ചി: തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ റെയ്ഡ് തുടരുന്നു.

പഴകിയ ഭക്ഷണ സാധനങ്ങളും വൃത്തിഹീനമായി സാഹചര്യത്തിലെ പാചകവും കണക്കിലെടുത്ത് എറണാകുളത്തെ 12 ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ചെറായി, വൈപ്പിന്‍ മേഖലയിലാണു പ്രധാനമായും റെയ്ഡ് നടന്നത്.

ആലപ്പുഴയില്‍ കായംകുളം കെഎസ്ആര്‍ടിസി കാന്റീനും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാവിലെ കാന്റീനില്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. കായംകുളത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ കെഎസ്ആര്‍ടിസി കാന്റീനിലും എത്തിയത്.ജില്ലയിലെ പ്രമുഖ സ്റ്റാര്‍ ഹോട്ടലായ അക്വാര്‍ഡിയ റീജന്‍സിയില്‍ നടത്തിയ റെയ്ഡിലും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൊല്ലത്തെ 12 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ചങ്ങനാശേരിയിലെ 2 ഹോട്ടലുകളും പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അങ്കമാലി മേഖലയിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

തിരുവനന്തപുരത്തും കോഴിക്കോട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ വന്‍കിട ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യവിഷ ബാധയേറ്റ് ഒരാള്‍ മരിച്ചതിനെ തുടര്‍ന്നാണു സംസ്ഥാനത്തെ ഹോട്ടലുകളില്‍ അധികൃതര്‍ പരിശോധന തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+