വൈദ്യുതി നിരക്ക് വര്‍ധന സ്വാഭാവികം: വേണുഗോപാല്‍
ആലപ്പുഴ: വൈദ്യുനിരക്ക് വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെസി വേണുഗോപാല്‍ രംഗത്തെത്തി. കേന്ദ്ര പൂളില്‍ നിന്ന് കേരളത്തിന് ഇനി വൈദ്യുതി നല്‍കാനാവില്ല. പുറത്തു നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുമ്പോഴുള്ള സ്വാഭാവിക വര്‍ധന മാത്രമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരെ അധികം ബാധിക്കാത്ത രീതിയിലാണ് നിരക്ക് വര്‍ധന നടപ്പിലാക്കിയിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 1.50 രൂപയും 41-80 യൂണിറ്റ് വരെ 1.90 രൂപയും 80-120 യൂണിറ്റ് വരെ 2.20 രൂപയും 121-150 യൂണിറ്റ് വരെ 2.40 രൂപയും 151-200 യൂണിറ്റ് വരെ 3.10 രൂപയും 201-300 യൂണിറ്റ് വരെ 3.50 രൂപയും 301-500 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് 4.60 രൂപയും ആണ് പുതുക്കിയ നിരക്ക്.
500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഓരോ യൂണിറ്റിനും 6.50 രൂപ നല്‍കണം. വൈദ്യുതിയുടെ അമിത ഉപയോഗം തടയാനാണ് 500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഉയര്‍ന്ന വില നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ 24,000 ഉപഭോക്താക്കള്‍ മാത്രമേയുള്ളൂ. സംസ്ഥാന റെഗുലേറ്ററി കമീഷനാണ് വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.












Click it and Unblock the Notifications