Get Updates
Get notified of breaking news, exclusive insights, and must-see stories!

അസം കലാപത്തിനു കാരണം ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍

Advani
ഗുവാഹത്തി: അസമില്‍ വര്‍ഗ്ഗീയ കലാപമുണ്ടാകാനുള്ള കാരണം ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് പ്രശ്‌നം വഷളാക്കിയത്-പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ആരോപിച്ചു.

ബോഡോസും ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളും തമ്മിലാണ് ഇവിടെ പ്രശ്‌നം. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും കൂട്ടുകക്ഷി ഭരണമാണ് എല്ലാത്തിനും കാരണം. ബോഡോ വിഭാഗം ഈ പ്രദേശത്തുനിന്നു പതുക്കെ പതുക്കെ തുടച്ച് നീക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വന്‍തോതിലുള്ള കടന്നുകയറ്റമാണ് ബംഗ്ലാദേശില്‍ നിന്നുള്ളത്.

ഇത്തരത്തില്‍ കുടിയേറാന്‍ ശ്രമിക്കുന്നവരെ വോട്ടിനുവേണ്ടി സംരക്ഷിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നിലപാടാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത്.

തെറ്റുപറ്റിയതെവിടെയാണെന്ന് മനസ്സിലാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും തയ്യാറാകണം. സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ രാജ്യതാല്‍പ്പര്യങ്ങള്‍ അടിയറവ് വെയ്ക്കരുത്.കൊക്രജ്ഹര്‍ ജില്ലയില്‍ ഗോത്രവര്‍ഗ്ഗവിഭാഗങ്ങളും ഇവിടെ കുടിയേറിയ മുസ്ലീങ്ങളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ജില്ലാ അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് ലക്ഷകണക്കിനാളുകളാണ് വീടും സ്ഥലവും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയിട്ടുള്ളത്.

ബോഡോ ഗോത്രവര്‍ഗ്ഗമേഖലയിലെ അഞ്ചു യുവാക്കളെ അജ്ഞാതസംഘം കൊലപ്പെടുത്തിയതോടെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. കൊലയ്ക്കു പിന്നില്‍ മുസ്ലീങ്ങളാണെന്ന് സംശയിച്ച് ആയുധധാരികളായ ബോഡോ സംഘം ആക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+