കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ ചോര്‍ത്തല്‍: രാജേഷും ജയരാജനും പരാതി നല്‍കി

  • By Nisha Bose
Google Oneindia Malayalam News

 TV Rajesh
കണ്ണൂര്‍: തങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്നാരോപിച്ച് ടിവി രാജേഷ് എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും പരാതി നല്‍കി. ഷുക്കൂര്‍ വധക്കേസില്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ ശേഷമാണ് രാജേഷ് പരാതി നല്‍കിയത്. തന്റെ ചില ഫോണ്‍ സംഭാഷണങ്ങള്‍ ചോദ്യം ചെയ്യല്‍ സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ കേള്‍പ്പിച്ചതായി രാജേഷ് സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം തന്റെ വീട്ടിലെ ഫോണ്‍ കോളുകളും മൊബൈല്‍ ഫോണുകളും ചോര്‍ത്തുന്നുവെന്നാരോപിച്ചാണ് പി ജയരാജന്‍ ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നല്‍കിയത്. കുമ്പളയിലെ ബിഎസ്എന്‍എല്‍ ജനറല്‍ മാനേജരുടെ അധീനതയിലുള്ള ഓഫിസ് മുഖേനയാണ് ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന്് തനിക്ക് വിവരം ലഭിച്ചിട്ടുള്ളതായും ജയരാജന്‍ പരാതിയില്‍ വ്യക്തമാക്കി.

പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെ അനുവാദത്തോടെ മാത്രമേ ഫോണ്‍ ചോര്‍ത്താവൂ എന്ന് സുപ്രീംകോടതി നിഷ്‌കര്‍ഷിച്ച സാഹചര്യത്തില്‍ അനുവാദമില്ലാതെ നടത്തുന്ന ഫോണ്‍ ചോര്‍ത്തല്‍ മൗലികാവകാശ ലംഘനമാണ്. കഴിഞ്ഞ മൂന്ന് മാസക്കാലമായി തന്റേയും മറ്റ് ചില സിപിഎം നേതാക്കളുടേയും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുകയാണ്. നിയമസഭയില്‍ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന ചോദ്യത്തിന് വെളിപ്പെടുത്താനാകില്ലെന്നാണ് മന്ത്രി ഉത്തരം നല്‍കിയത്. ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന കാര്യം ഇതിലൂടെ തന്നെ വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു.

English summary

 TV Rajesh MLA and P Jayarajan filed complaint against phone tappin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X