കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍

  • By Nisha Bose
Google Oneindia Malayalam News

VD satheesan
തിരുവനന്തപുരം: ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെ കൂടുതല്‍ എംഎല്‍എമാര്‍ രംഗത്തെത്തി. എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എമാരായ ഹൈബി ഈഡനും വിഡി സതീശനും പിസി ജോര്‍ജിനെതിരെ വിമര്‍ശനമുന്നയിച്ചത്.

ആര്‍ക്കും കൊട്ടാവുന്ന വഴിയില്‍ വച്ചിരിക്കുന്ന ചെണ്ടയല്ല കോണ്‍ഗ്രസ് എംഎല്‍എമാരെന്ന് വിഡി സതീശന്‍ പറഞ്ഞു. ജോര്‍ജിനെ കയറൂരി വിട്ട് മാന്യന്മാെര ആക്ഷേപിക്കരുത്. ആക്ഷേപത്തില്‍ നിന്ന് തങ്ങളെ സംരക്ഷിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനുമാണ്. എന്നാല്‍ അവര്‍ക്ക് അതിന് കഴിയുന്നില്ലെങ്കില്‍ യുഡിഎഫ് രാഷ്ട്രീയത്തെ തന്നെ അത് ഗുരുതരമായി ബാധിക്കും.

പ്രതാപനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ നോക്കി നില്‍ക്കില്ല. കടലില്‍ പോയി മത്സ്യബന്ധനം നടത്തി മക്കളെ വളര്‍ത്തിയ ഒരച്ഛന്റെ മകനാണെന്നതില്‍ അഭിമാനിക്കുന്നയാളാണ് പ്രതാപന്‍. ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് ജോര്‍ജിന്റെ ശൈലിയാണ്. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരോട് അത് വേണ്ട.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

ഇക്കാര്യം യുഡിഎഫില്‍ മുമ്പും ഉന്നയിച്ചിട്ടുണ്ട്. അന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ജോര്‍ജ് മാപ്പ് അപേക്ഷിച്ചതാണ്. എന്നാല്‍ പിന്നീടും ചീഫ് വിപ്പ് തിരുത്താന്‍ തയ്യാറായിട്ടില്ല. പിസി ജോര്‍ജ് നടത്തിയ പരാമര്‍ശത്തേക്കാള്‍ നേതാക്കളുടെ നിസംഗതയാണ് തങ്ങളെ വേദനിപ്പിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.

അതിനിടെ ജോര്‍ജ് തനിക്കെതിരെ നടത്തിയ ആക്ഷേപത്തിന് ടിഎന്‍ പ്രതാപന്‍ തുറന്ന കത്തിലൂടെ മറുപടി നല്‍കി. തന്നെ നിയമസഭയിലേക്ക് അയച്ച ജനങ്ങളെ അപമാനിക്കരുത്. തന്റെ സമുദായം മണ്ണും മനുഷ്യരുമാണ്. ജോര്‍ജിനെപ്പോലെയുള്ളവര്‍ കേരളത്തെ കളങ്കപ്പെടുത്തുന്നത് കണ്ടു നില്‍ക്കാന്‍ കഴിയില്ല. പാട്ടക്കാലവധി കഴിഞ്ഞ എസ്‌റ്റേറ്റുകളുടെ കാര്യത്തില്‍ മാത്രമല്ല നിങ്ങളെപ്പോലെയുള്ള കൊതിയന്മാരുടെ കണ്ണും കൈയ്യുമെത്തുന്നിടത്ത് ഞങ്ങള്‍ വരുമെന്നും പ്രതാപന്‍ കത്തില്‍ പറയുന്നു.

നെല്ലിയാമ്പതി എസ്‌റ്റേറ്റ് വിവാദത്തില്‍ ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഇടപെടേണ്ടെന്നാണ് പിസിജോര്‍ജ് പറഞ്ഞത്. ധീവര സമുദായാംഗമായ ടി എന്‍ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കിയാല്‍ മതി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെപ്പോലുള്ളവരുണ്ടെന്നും ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English summary
More congress MLA's offered their support for TM Prathapan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X