Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുകാരെ കൊല്ലാന്‍ ക്വട്ടേഷന്‍; 19കാരി പിടിയില്‍

ലുധിയാന: പ്രണയവിവാഹത്തിന് തടസ്സം നിന്ന മാതാപിതാക്കളെയും സഹോദരന്മാരെയും വധിയ്ക്കാന്‍ വാടകകൊലയാളികളെ ഏര്‍പ്പെടുത്തിയ പത്തൊമ്പതുകാരി പിടിയില്‍.

പഞ്ചാബിലെ ഖന്‍ജാല ഗ്രാമവാസിയായ മന്‍പ്രീത് കൗറാണ് കാമുകനുമായുള്ള വിവാഹത്തിനു എതിര്‍ത്ത മാതാപിതാക്കളെയും സഹോദനെയും കൊല്ലപെടുത്താന്‍ വാടകകൊലയാളികളെ നിയോഗിച്ചത്. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് മന്‍പ്രീത് വാടകകൊലയാളികള്‍ക്കു വാഗ്ദാനം ചെയ്തത്. മന്‍പ്രീതിന്റെ വീട്ടിലെ വേലക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ നടത്തിയ അന്വേഷത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്.

സംഭവത്തെക്കുറിച്ച് പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ഖന്‍ജാല ഗ്രാമവാസിയായ മന്‍പ്രീതും അയല്‍വാസിയായ ഗുര്‍മീത് സിംഗും പ്രണയത്തിലായിരുന്നു. മുമ്പ് ഒരുതവണ വിവാഹിതയായ മന്‍പ്രീതിന്റെ പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ക്കുകയും ഇനിയൊരു വിവാഹത്തിന് സമ്മതിയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ പ്രണയസാക്ഷാത്കാരത്തിനു തടസ്സമായി നിന്ന മാതാപിതാക്കളെയും സഹോദരനെയും ഒഴിവാക്കാന്‍ മന്‍പ്രീത് തീരുമാനിച്ചു.

ഇതുപ്രകാരമാണ് വാടകകൊലയാളികളെ മന്‍പ്രീത് ഏര്‍പ്പാടാക്കിയത്. ദൗത്യം ഏറ്റെടുത്ത കൊലയാളി സംഘത്തിന്റെ ആദ്യ ്മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം സംഘം വീണ്ടും മന്‍പ്രീതിന്റെ വീട്ടിലെത്തി.

രാത്രിയെത്തിയ സംഘം വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വേലക്കാരനെ കൊലപ്പെടുത്തിയ ശേഷം മന്‍പ്രീതിന്റെ മാതാപിതാക്കളെ വധിക്കാന്‍ തുനിയുന്നതിനിടെ മറ്റുള്ളവര്‍ ഉണര്‍ന്നതോടെ സംഘം ഇവിടെ നിന്നു രക്ഷപെട്ടു. സംഭവത്തേക്കുറിച്ച് പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് ലഭിച്ച സൂചന അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊലയാളി സംഘം പോലീസിന്റെ പിടിയിലായി.ഇതേത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെ സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. കുറ്റകൃത്യത്തില്‍ മന്‍പ്രീതിന്റെ പങ്ക് പോലീസിനു ബോധ്യപ്പെട്ടു. ഇതോടെയാണ് അറസ്റ്റുണ്ടായത്. മുന്‍കൂറായി മന്‍പ്രീത് കൊലയാളി സംഘത്തിനു 70,000 രൂപ നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+