ഗണേഷ് കുമാര്‍ രാജിവയ്ക്കണം: കേരള കോണ്‍ഗ്രസ് ബി

കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലെ ഘടക കക്ഷിയാണ്. പാര്‍ട്ടിയ്്ക്ക് കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവ യുഡിഎഫ് നല്‍കിയതാണ്. ഗണേഷിന്റെ മന്ത്രിസ്ഥാനം പാര്‍ട്ടിയുടെ ഔദാര്യമാണ്. പാര്‍ട്ടിയുടെ പേരില്‍ ജയിച്ച് മന്ത്രിയായ ശേഷം തങ്ങളെ അപമാനിക്കുന്ന ഗണേഷ് രാജി വച്ച് രാഷ്ട്രീയ മാന്യത കാണിക്കണം.
ഗണേഷിനൊപ്പം പാര്‍ട്ടി വിട്ടുപോയവരില്‍ പലരും ഇപ്പോള്‍ പാര്‍ട്ടിയിലേയ്ക്ക് തിരികെ വന്നു കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് ഏക ഉത്തരവാദി മന്ത്രിയാണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് അവര്‍ തിരികെ വരുന്നതെന്നും പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം തടത്തിവിള രാധാകൃഷ്ണന്‍, കെടിയുസിബി ജില്ലാ ജനറല്‍ സെക്രട്ടറി കരിക്കോട് ദിലീപ്കുമാര്‍ എന്നിവര്‍ പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ളയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഗണേഷ് വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.












Click it and Unblock the Notifications