Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുള്‍പൊട്ടല്‍:മരണം എട്ടായി;ഒരാളെ കാണാതായി

Landslip
കണ്ണൂര്‍/കോഴിക്കോട്‌: തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയുമായി കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. ഒരു കുട്ടിയെ കാണാതായി. ജീവഹാനിക്കു പുറമെ വന്‍ നാശനഷ്ടവും കടുത്ത പേമാരി മൂലം ഇരു ജില്ലകളിലും ഉണ്ടായിട്ടുണ്ട്‌.

മരിച്ചവരില്‍ ഏഴു പേര്‍ കോഴിക്കോട്‌ ജില്ലയില്‍ നിന്നുള്ളവരാണ്‌. കണ്ണൂരില്‍ ഇരിട്ടിക്ക്‌ സമീപം ഒമ്പത്‌ വയസ്സുകാരന്‍ വെള്ളക്കെട്ടില്‍ വീണാണ്‌ മരിച്ചത്‌. കോഴിക്കോട്‌ കാണാതായ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്‌.

കോഴിക്കോട്ടെ ഒരു കുടുംബത്തിലെ അഞ്ച്‌ ജീവനാണ്‌ ഒറ്റയടിക്ക്‌ പൊലിഞ്ഞു പോയത്‌. ആനക്കാംപോയില്‍ ചെറുശ്ശേരി തുണ്ടത്തില്‍ ജോസഫ്‌ എന്ന ഔസേപ്പച്ചന്‍ (60), ഭാര്യ ഏലിക്കുട്ടി (55), മകന്‍ ബിജുവിന്റെ ഭാര്യ ലിസ (30), ലിസയുടെ മക്കളായ അലന്‍ (മൂന്നര), ജോയല്‍ (ഒന്നര) എന്നിവരാണ്‌ മരിച്ച അഞ്ചു പേര്‍.

കനത്ത മലവെള്ളപ്പാച്ചിലിലും മഴയിലും നിരവധി വാടുകള്‍ തകര്‍ന്നു. റോഡുകള്‍ ഒളിച്ചു പോവുക വഴി ഗതാഗത തടസ്സം നേരിട്ടു. ഏക്കര്‍ കണക്കിന്‌ സ്ഥലങ്ങളിലെ കൃഷി നശിച്ചു. ഉരുള്‍പോട്ടല്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച മലയോര മേഖലകള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്‌.

കണ്ണൂരിലെ ഇരിട്ടിയിലുള്ള പഴശ്ശി ഡാം തകര്‍ച്ചാ ഭീഷണിയിലാണ്‌. വെളംളം നിറഞ്ഞ്‌ കവിഞ്ഞൊഴുകുന്ന അവസ്ഥയിലാണ്‌ പഴശ്ശി ഡാം. അണക്കെട്ടിന്റെ 16 ഷട്ടറുകളില്‍ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ പറ്റാത്തതാണ്‌ അണക്കെട്ടിനെ അപകട ഭീഷണിയിലാക്കിയിരിക്കുന്നത്‌. 9 ഷട്ടറുകള്‍ മാത്രമാണ്‌ തുറക്കാന്‍ കഴിഞ്ഞത്‌. ബാക്കിയുള്ളവ തുറക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

അണക്കെട്ട്‌ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന്‌ ഇരിട്ടി ടൗണ്‍ വെള്ളത്തിനടിയിലായ അവസ്ഥയിലാണ്‌. ബസ്‌ സ്റ്റാന്റ്‌, കടകള്‍, വീടുകള്‍ തുടങ്ങിയവയെല്ലാം വെള്ളത്തിനടിയില്‍ പെട്ടിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+