Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രികേസ്: പ്രതികള്‍ക്ക് 7വര്‍ഷം തടവ്

കൊച്ചി: ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണവും ആഭരണവും കവര്‍ന്ന കേസിലെ ആറു പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവ്. എറണാകുളം പ്രിന്‍സിപ്പല്‍ അസിസ്‌റന്റ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ ശോഭാ ജോണ്‍, ബെച്ചു റഹ്മാന്‍, കേപ് അനി, അബദുള്‍ സത്താര്‍, മജീദ്, ഷെരീഫ് എന്നിവര്‍ക്കാണ് ഏഴു വര്‍ഷം തടവ് ലഭിച്ചത്. മൂന്നു പ്രതികള്‍ക്ക് നാലു വര്‍ഷവും ശിക്ഷ വിധിച്ചിട്ടുണ്ട്.

പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. തന്ത്രിയെ കുടുക്കുന്നതിനായി പ്രതികള്‍ മനപൂര്‍വ്വം ഗൂഢാലോചന നടത്തുകയായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കേസിലെ പ്രധാന പ്രതികളായ ശോഭാ ജോണും ബെച്ചു റഹ്മാനുമാണെന്നും കോടതി കണ്ടെത്തി.

തന്ത്രി ഫ്‌ലാറ്റില്‍ എത്തിയത് അനാശാസ്യത്തിനായിരുന്നില്ലെന്നും ഇത് തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി.കേസില്‍ കൊള്ള മുതല്‍ പങ്കിട്ടതില്‍ മറ്റു പ്രതികള്‍ക്കും പങ്കുണ്ടെന്ന് പറഞ്ഞ കോടതി ഓരോ പ്രതികളും ചെയ്ത കുറ്റങ്ങള്‍ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.

2006 ജൂലൈ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ എറണാകുളം വളഞ്ഞമ്പലത്തുള്ള ലിങ്ക് ലക്ഷ്മണ്‍ അപ്പാര്‍ട്‌മെന്റില്‍ ശാന്തയെന്ന സ്ത്രീയോടൊപ്പം നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുക്കുകയും കത്തിയും കളിത്തോക്കും കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തുവെന്നതാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+