തന്ത്രികേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

തന്ത്രി ഫ്ലാറ്റില്‍ എത്തിയത് അനാശാസ്യത്തിനായിരുന്നില്ല. മുന്‍പ് മൂന്ന് തവണ തന്ത്രി ശോഭയുടെ ഫ്ലാറ്റില്‍ എത്തിയിരുന്നു. തന്റെ പുതിയ ഫ്ലാറ്റിലേയ്ക്ക് ജോലിക്കാരിയെ അന്വേഷിച്ചാണ് തന്ത്രി വന്നത്. അനാശാസ്യത്തിനായാണ് തന്ത്രി എത്തിയതെന്ന് തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. കേസില്‍ കൊള്ള മുതല്‍ പങ്കിട്ടതില്‍ മറ്റു പ്രതികള്‍ക്കും പങ്കുണ്ടെന്ന് പറഞ്ഞ കോടതി ഓരോ പ്രതികളും ചെയ്ത കുറ്റങ്ങള്‍ പ്രത്യേകം എടുത്തു പറഞ്ഞു. ഇവര്‍ക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും.
ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ എറണാകുളം വളഞ്ഞമ്പലത്തുള്ള ലിങ്ക് ലക്ഷ്മണ്‍ അപ്പാര്‍ട്‌മെന്റില്‍ ശാന്തയെന്ന സ്ത്രീയോടൊപ്പം നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുക്കുകയും കത്തിയും കളിത്തോക്കും കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തുവെന്നതാണ് കേസ്.












Click it and Unblock the Notifications