അനിതാ അദ്വാനി രാജേഷ് ഖന്നയുടെ കാമുകിയല്ലെന്ന്

രാജേഷ് ഖന്നയുടെ സ്വത്തില്‍ ഒരു ഭാഗം ആവശ്യപ്പെട്ട് അനിതാ അദ്വാനി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് രാജേഷ് ഖന്നയുടെ മകള്‍ ട്വിങ്കിള്‍ അയച്ച മറുപടിയിലാണ് അനിതയ്ക്ക് സ്വത്തില്‍ യാതൊരു അവകാശവും ഇല്ലെന്ന് അറിയിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജേഷ് ഖന്നയും അനിത അദ്വാനിയും വിവാഹിതരാകാന്‍ പോകുന്നുവെന്ന് വാര്‍ത്തയുണ്ടായെങ്കിലും ഇരുവരും വിവാഹിതരായിരുന്നില്ല. 200 കോടി ആസ്തിയുള്ള രാജേഷ് ഖന്നയെ അസുഖ ബാധിതനായപ്പോള്‍ അനിതയാണ് ശുശ്രൂഷിച്ചത്. ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലെ ബംഗ്ലാവായ 'ആശിര്‍വാദി'ന്റെ അവകാശമാണ് അനിത ഉന്നയിച്ചിട്ടുള്ളത്.
എന്നാല്‍ തന്റെ മരണശേഷം ആശിര്‍വാദ് മ്യൂസിയമാക്കാനാണ് രാജേഷ് ഖന്ന ആഗ്രഹിച്ചിരുന്നതെന്ന് ഖന്നയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ഖന്നയുടെ മക്കളായ ട്വിങ്കിളും റിങ്കയും പിതാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന അഭിപ്രായക്കാരാണ്.












Click it and Unblock the Notifications