പിസി ജോര്‍ജിന്റെ നിലപാട് ശരിയല്ല: ഷിബു

ചിലരുടെ വ്യക്തി താത്പര്യങ്ങളാണു നെല്ലിയാമ്പതി വിഷയം വഷളാക്കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയിട്ടും ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായതെന്തു കൊണ്ടാണെന്ന് അറിയില്ല. കയ്യേറ്റത്തെയും കര്‍ഷകരുടെ പ്രശ്‌നത്തെയും രണ്ടായി കാണണമെന്നും ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടു.
നെല്ലിയാമ്പതി എസ്‌റ്റേറ്റ് വിവാദത്തില്‍ ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഇടപെടേണ്ടെന്ന പിസിജോര്‍ജിന്റെ പരാമര്‍ശം വിവാദമായിരുന്നു. ധീവര സമുദായാംഗമായ ടി എന്‍ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കിയാല്‍ മതി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെപ്പോലുള്ളവരുണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
ഇതെ തുടര്‍ന്ന് ചീഫ് വിപ്പ് ഖേദ പ്രകടനം നടത്തിയെങ്കിലും അതും വിവാദമായിരുന്നു. ടിഎന്‍ പ്രതാപനോടല്ല ധീവര സഭയോടാണ് ജോര്‍ജ് ഖേദം പ്രകടിപ്പിച്ചതെന്നതാണ് വിവാദത്തിനിടയാക്കിയത്. പ്രതാപനോടു ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ഉറക്കം നടിച്ചുകിടക്കുന്ന ആളാണെന്നും ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറയുകയും ചെയ്തു.












Click it and Unblock the Notifications