സിപിഐയ്‌ക്കെതിരെ വൈക്കം വിശ്വന്‍
തിരുവനന്തപുരം: സിപിഎം-സിപിഐ വാക്‌പോര് മുറുകുന്നു. തന്നെ നാല്‍പ്പത് വര്‍ഷം മുന്‍പ് ആക്രമിച്ച് മൃതപ്രായനാക്കിയത് സിപിഐ ആണെന്ന് ഇടതുമുന്നണി കണ്‍വീനറും സിപിഎം നേതാവുമായ വൈക്കം വിശ്വന്‍ പറഞ്ഞു. അക്രമരാഷ്ട്രീയത്തെ കുറിച്ച് പറയുന്ന സിപിഐ ഇതോര്‍ക്കണം. പൊതുവായ വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായാല്‍ അത് മുന്നണിയ്ക്ക് ക്ഷീണം ചെയ്യുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.
അക്രമരാഷ്ട്രീയത്തെ ചൊല്ലി പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വൈക്കം വിശ്വന്‍ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്. സിപിഐ ആരേയും കൊന്നിട്ടില്ലെന്നും അക്രമം സിപിഐയുടെ മാര്‍ഗ്ഗമല്ലെന്നുമാണഅ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്.












Click it and Unblock the Notifications