Get Updates
Get notified of breaking news, exclusive insights, and must-see stories!

നെല്ലിയാമ്പതി: സിബിഐ അന്വേഷിക്കണമെന്ന് ഗണേഷ്

Ganesh Kumar
തിരുവനന്തപുരം: നെല്ലിയാമ്പതി ഭൂമി കയ്യേറ്റം സിബിഐ അന്വേഷിക്കണമെന്ന് വനംവകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ലെന്നും മന്ത്രി പറഞ്ഞു. അഴിമതി വ്യക്തമായിട്ടും ബാങ്കുകള്‍ അന്വേഷണത്തിന് നിര്‍ദേശിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ഗണേഷ് അഭിപ്രായപ്പെട്ടു.

മുന്‍പ് നെല്ലിയാമ്പതി ഭൂമി പ്രശ്‌നത്തില്‍ മന്ത്രി കെ.എം. മാണിയ്ക്കും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനുമെതിരേ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കൈയേറ്റത്തിലും വനഭൂമി പണയം വെച്ച് ബാങ്കുകളില്‍ നിന്ന് എസ്‌റ്റേറ്റ് ഉടമകള്‍ വന്‍ തുക വായ്പ എടുത്തതിലും ഇവര്‍ക്ക് പങ്കുണ്‌ടോയെന്നാണ് അന്വേഷിക്കുക.

പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞവരെയും ഭൂമി മറിച്ചുവിറ്റവരെയും സംരക്ഷിക്കാന്‍ പി.സി. ജോര്‍ജ് കൂട്ടുനിന്നെന്നും വനഭൂമി കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകാതിരുന്ന എജിക്കെതിരെ നിയമമന്ത്രി കെ.എം. മാണി നടപടി സ്വീകരിക്കാതിരുന്നതിനെയും ചോദ്യംചെയ്ത് മലയാളവേദി എന്ന സാമൂഹ്യസംഘടന നല്‍കിയ നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്. ഏഴ് പേരെയാണ് ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിരുന്നത്. ഇതില്‍ ഒന്നാമത് പി.സി. ജോര്‍ജും രണ്ടാമത് കെ.എം. മാണിയുമാണ്. ബാക്കിയുള്ള അഞ്ചു പേര്‍ എസ്‌റ്റേറ്റ് ഉടമകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+